ജർമനിയിൽ ഐപിസി ക്ക് പുതിയ സഭാപ്രവർത്തനം

ജർമനിയിൽ ഐപിസി ക്ക് പുതിയ സഭാപ്രവർത്തനം

ഫ്രാൻക്ഫർട്ട്: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ യുകെ ആൻ്റ് അയർലൻ്റ് റീജീയൻ്റെ കീഴിൽ ജർമനിയിൽ ഫ്രാൻക്ഫർട്ട് പട്ടണത്തിൽ ജൂലൈ 22ന് പുതിയ പ്രവർത്തനം ആരംഭിച്ചു.

റീജിയൻ പ്രസിഡൻറ് പാസ്റ്റർ ജേക്കബ് ജോർജ് ഉൽഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് പാസ്റ്റർ വിൽസൺ ബേബിയുടെ അദ്ധ്യക്ഷത വഹിച്ചു.

ലോക്കൽ സഭാ പാസ്റ്റർ ആയി ബ്ലസൺ ജോൺ എബ്രഹാമിൻ്റെ ഓർഡിനേഷൻ ശുശ്രൂഷയും നടന്നു. റീജിയൻ സെക്രട്ടറി പാസ്റ്റർ ഡി ഗോൾ ലൂയീസ് ആശംസകൾ അറിയിച്ചു.

വിവരങ്ങൾക്ക്  പാസ്റ്റർ ബ്ലസൺ എബ്രഹാമിനെ ബന്ധപ്പെടുക: +49 15237254227.

ഫ്രാൻക്ഫർട്ട്: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ യുകെ & അയർലൻ്റ് റീജീയൻ്റെ പ്രവർത്തനങ്ങൾ യൂറോപ്പിലും.

ജർമനിയിൽ ഫ്രാൻക്ഫർട്ട് പട്ടണത്തിൽ (Kirche AM campus, Bockenhem Jugelstr 1,60325, Frankfurt AM Main, Germany) ആരംഭിച്ച സഭാ പ്രവർത്തനം ജൂലയ് 22ന് റീജിയൻ പ്രസിഡൻറ് പാസ്റ്റർ ജേക്കബ് ജോർജ്, ഉൽഘാടനം ചെയ്യും. വൈസ് പ്രസിഡൻറ് പാസ്റ്റർ വിൽസൺ ബേബി അദ്ധ്യക്ഷത വഹിക്കും. 

പാസ്റ്റർ ബ്ലസൺ ജോൺ എബ്രഹാം ഇവിടെ സഭാ ശുശ്രൂഷകനായിരിക്കും.