ഖത്തർ മലയാളി പെന്തെക്കോസ്തൽ കോൺഗ്രിഗേഷന് പുതിയ ഭാരവാഹികൾ

ഖത്തർ മലയാളി പെന്തെക്കോസ്തൽ കോൺഗ്രിഗേഷന് പുതിയ ഭാരവാഹികൾ

വാർത്ത: കെ .ബി.ഐസക്ക്

 ദോഹ: ഖത്തറിലെ പെന്തെക്കോസ്തു സഭകളുടെ ഐക്യവേദിയായ ഖത്തർ മലയാളി പെന്തെക്കോസ്തൽ കോൺഗ്രിഗേഷൻ 2024-25 പ്രവർത്തനവർഷത്തിലേക്ക് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു. പാസ്റ്റർ പി. കെ. ജോൺസന്റെ അധ്യക്ഷതയിൽ ദോഹ ഐ പി .സി യിൽ നടന്ന വാർഷിക ജനറൽബോഡിയിൽ സെക്രട്ടറി അബ്രഹാം കൊണ്ടാഴി 2023-24 പ്രവർത്തനകാലയളവിലെ റിപ്പോർട്ടും ട്രഷറർ ബ്രദർ ബിന്നി ജേക്കബ് വരവ് ചെലവും അവതരിപ്പിച്ചു. വി.ബി.എസ് കോർഡിനേറ്റർ പാസ്റ്റർ വിപിൻ .സി കുര്യൻ വി.ബി എസ് പ്രവർത്തനങ്ങൾ വിലയിരുത്തി.  2024-25 പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളായി

പാസ്റ്റർ ജോസഫ് തോമസ് (പ്രസിഡൻറ്), ബ്രദർ മാത്യു പി. മത്തായി (സെക്രട്ടറി), ബ്രദർ രാജ് പി. മാത്യു (ജോ.സെക്രട്ടറി), ബ്രദർ ഷിബു മാത്യു(ട്രഷറർ), പാസ്റ്റർ ബിജു മാത്യു (പാസ്റ്റേഴ്സ് കൗൺസിൽ സെക്രട്ടറി), പാസ്റ്റർ സാം ടി. ജോർജ്ജ് ( ഗുഡ് സമരിറ്റെൻ കോഡിനേറ്റർ), പാസ്റ്റർ ജോസ് ബേബി (വി.ബി.എസ് കോഡിനേറ്റർ), ബ്രദർ ബേബി ജോൺ (ഓഡിറ്റർ) എന്നിവരെ തിരഞ്ഞെടുത്തു.  ഭാരവാഹികൾക്കായി പാസ്റ്റർ കെ.എം സാംകുട്ടി പ്രാർത്ഥിച്ചു.