രാ​ജ​സ്ഥാ​നി​ൽ ക്രിസ്ത്യൻ സ്കൂ​ളി​ന്‍റെ അം​ഗീ​കാ​രം റ​ദ്ദാ​ക്കി

രാ​ജ​സ്ഥാ​നി​ൽ ക്രിസ്ത്യൻ സ്കൂ​ളി​ന്‍റെ അം​ഗീ​കാ​രം റ​ദ്ദാ​ക്കി

വാർത്ത : സുജാസ് റോയ് ചീരൻ 

ജ​​​​​യ്പു​​​​​ർ: കു​​​​​ട്ടി​​​​​ക​​​​​ളെ ക്രി​​​​​സ്തു​​​​​വി​​​​​ശ്വാ​​​​​സ​​​​​ത്തി​​​​​ലേ​​​​​ക്ക് ആ​​​​​ക​​​​​ർ​​​​​ഷി​​​​​ക്കു​​​​​ന്ന വി​​​​​ധ​​​​​ത്തി​​​​​ൽ ബ്രെ​​​​​യി​​​​​ൻ വാ​​​​​ഷിം​​​​​ഗ് ന​​​​​ട​​​​​ത്തു​​​​​ന്നു​​​​​വെ​​​​​ന്ന് ആ​​​​​രോ​​​​​പി​​​​​ച്ച് രാ​​​​​ജ​​​​​സ്ഥാ​​​​​നി​​​​​ൽ ക്രി​​​​സ്ത്യ​​​​ൻ സ്കൂ​​​​​ളി​​​​​ന്‍റെ അം​​​​​ഗീ​​​​​കാ​​​​​രം റ​​​​​ദ്ദാ​​​​​ക്കി. ദും​​​​​ഗാ​​​​​പു​​​​​ർ ജി​​​​​ല്ല​​​​​യി​​​​​ലെ പാ​​​​ട്ടെ​​​​ല സെ​​​​​ന്‍റ് പോ​​​​​ള്‍ സ്‌​​​​​കൂ​​​​​ളി​​​​​ന്‍റെ പ്ര​​​​​വ​​​​​ര്‍​ത്ത​​​​​നാ​​​​​നു​​​​​മ​​​​​തി​​​​യാ​​​​ണു സം​​​​സ്ഥാ​​​​ന വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ​​​​വ​​​​​കു​​​​​പ്പ് റ​​​​​ദ്ദാ​​​​​ക്കി​​​​യ​​​​ത്.

ക​​​​​ഴി​​​​​ഞ്ഞ വ​​​​​ര്‍​ഷം സെ​​​​​പ്റ്റം​​​​​ബ​​​​​ര്‍ മാ​​​​​സ​​​​​ത്തി​​​​​ല്‍ രാ​​​​​ജ​​​​​സ്ഥാ​​​​​ന്‍ സ​​​​​ര്‍​ക്കാ​​​​​ര്‍ നി​​​​​ര്‍​ബ​​​​​ന്ധി​​​​​ത മ​​​​​ത​​​​​പ​​​​​രി​​​​​വ​​​​​ര്‍​ത്ത​​​​​ന നി​​​​​രോ​​​​​ധ​​​​​ന നി​​​​​യ​​​​​മം കൊ​​​​​ണ്ടു​​​​​വ​​​​​ന്ന സ​​​​മ​​​​യ​​​​ത്തു സ്‌​​​​​കൂ​​​​​ളി​​​​​നെ​​​​​തി​​​​​രേ പ്ര​​​​​തി​​​​​ഷേ​​​​​ധ​​​​​വു​​​​​മാ​​​​​യി ചി​​​​​ല തീ​​​​​വ്ര ഹി​​​​ന്ദു​​​​ത്വ സം​​​​​ഘ​​​​​ട​​​​​ന​​​​​ക​​​​​ള്‍ രം​​​​​ഗ​​​​​ത്തു​​​​​വ​​​​​ന്നി​​​​രു​​​​ന്നു. ഇ​​​​തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ​വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ​​​​വ​​​​​കു​​​​​പ്പ് അ​​​​​ന്വേ​​​​​ഷ​​​​​ണം പ്ര​​​​​ഖ്യാ​​​​​പി​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു.

കു​​​​​ട്ടി​​​​​ക​​​​​ളെ പ്ര​​​​​ലോ​​​​​ഭി​​​​​പ്പി​​​​​ച്ചും സ​​​​​മ്മ​​​​​ര്‍​ദം ചെ​​​​​ലു​​​​​ത്തി​​​​​യും യേ​​​​​ശു​​​​​വി​​​​​നോ​​​​​ട് പ്രാ​​​​​ര്‍​ഥി​​​​​ക്കാ​​​​​ന്‍ നി​​​​​ര്‍​ബ​​​​​ന്ധി​​​​​ക്കു​​​​​ന്നു​​​​വെ​​​​ന്നാ​​​​യി​​​​രു​​​​ന്നു ജി​​​​​ല്ലാ വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ ഓ​​​​​ഫീ​​​​​സ​​​​​റു​​​​​ടെ ഏ​​​​​ക​​​​​പ​​​​​ക്ഷീ​​​​​യ​​​​​മാ​​​​​യ റി​​​​​പ്പോ​​​​​ര്‍​ട്ട്. അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ര​​​​​ഹി​​​​​ത​​​​​മാ​​​​​യ ഈ ​​​​റി​​​​​പ്പോ​​​​​ര്‍​ട്ടി​​​​​നെ​​​​​തി​​​​​രേ പ്ര​​​​​തി​​​​​ഷേ​​​​​ധം ഉ​​​​​യ​​​​​ര്‍​ന്നി​​​​​രു​​​​​ന്നു.

കൂ​​​​​ടാ​​​​​തെ നേ​​​​​ര​​​​​ത്തേ സ്‌​​​​​കൂ​​​​​ള്‍ ഹോ​​​​​സ്റ്റ​​​​​ലി​​​​​ല്‍ ന​​​​​ല്‍​കു​​​​​ന്ന ഭ​​​​​ക്ഷ​​​​​ണ​​​​​ത്തി​​​​​ല്‍ പ്രാ​​​​​ണി​​​​​ക​​​​​ളെ ക​​​​​ണ്ടെ​​​​​ത്തി​​​​​യെ​​​​​ന്നും കു​​​​​ട്ടി​​​​​ക​​​​​ള്‍​ക്കു മ​​​​​തി​​​​​യാ​​​​​യ ചി​​​​​കി​​​​​ത്സ ന​​​​​ല്‍​കി​​​​​യി​​​​​ല്ലെ​​​​​ന്നും ആ​​​​​രോ​​​​​പി​​​​​ച്ച് 230ഓ​​​​​ളം കു​​​​​ട്ടി​​​​​ക​​​​​ള്‍ താ​​​​​മ​​​​​സി​​​​​ച്ചി​​​​​രു​​​​​ന്ന ഹോ​​​​​സ്റ്റ​​​​​ല്‍ അ​​​​​ട​​​​​ച്ചു​​​​​പൂ​​​​​ട്ടു​​​​​ക​​​​​യും ചെ​​​​​യ്തി​​​​​രു​​​​​ന്നു.

ഈ ​​​​​വി​​​​​ഷ​​​​​യ​​​​​ങ്ങ​​​​​ളി​​​​​ല്‍ 2025 ഡി​​​​സം​​​​ബ​​​​ർ 17ന് ​​​​സ്കൂ​​​​ളി​​​​ന് നോ​​​​ട്ടീ​​​​സ് ന​​​​ൽ​​​​കി. 2026 ജ​​​​നു​​​​വ​​​​രി ഒ​​​​ന്നി​​​​ന് നോ​​​​ട്ടീ​​​​സി​​​​ന് മ​​​​റു​​​​പ​​​​ടി​​​​യും ന​​​​ൽ​​​​കി. എ​​​​ന്നാ​​​​ൽ, വി​​​​​ശ​​​​​ദീ​​​​​ക​​​​​ര​​​​​ണം തൃ​​​​​പ്തി​​​​​ക​​​​​ര​​​​​മ​​​​​ല്ലെ​​​​​ന്നാ​​​​​യി​​​​​രു​​​​​ന്നു വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ​​​​വ​​​​​കു​​​​​പ്പി​​​​​ന്‍റെ വാ​​​​​ദം. ഇ​​​​തി​​​​നു​​​​പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് ഒ​​​​​ന്നു​​​​മു​​​​​ത​​​​​ല്‍ എ​​​​​ട്ടാം ക്ലാ​​​​​സ് വ​​​​​രെ​​​​​യു​​​​​ള്ള ക്ലാ​​​​​സു​​​​​ക​​​​​ളു​​​​​ടെ പ്ര​​​​​വ​​​​​ര്‍​ത്ത​​​​​നാ​​​​​നു​​​​​മ​​​​​തി റ​​​​​ദ്ദാ​​​​​ക്കി ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം ജി​​​​ല്ലാ വി​​​​ദ്യാ​​​​ഭ്യാ​​​​സ വ​​​​കു​​​​പ്പ് ഉ​​​​ത്ത​​​​ര​​​​വി​​​​റ​​​​ക്കി​​​​യ​​​​ത്.

ക്രൈ​​​​​സ്ത​​​​​വ സ്‌​​​​​കൂ​​​​​ളി​​​​​നോ​​​​​ടു​​​​​ള്ള അ​​​​​ധി​​​​​കൃ​​​​​ത​​​​​രു​​​​​ടെ എ​​​​​തി​​​​​ര്‍​പ്പു​​​​​മൂ​​​​​ലം മു​​​​​ന്നൂ​​​​​റി​​​​​ല​​​​​ധി​​​​​കം കു​​​​​ട്ടി​​​​​ക​​​​​ളു​​​​​ടെ വി​​​​​ദ്യാ​​​​​ഭ്യാ​​​​​സം പ്ര​​​​​തി​​​​​സ​​​​​ന്ധി​​​​​യി​​​​​ലാ​​​​​യി​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്. അ​​​​​ടു​​​​​ത്ത അ​​​​​ധ്യ​​​​​യ​​​​​ന​​​​വ​​​​​ര്‍​ഷം ഈ ​​​​​വി​​​​​ദ്യാ​​​​​ര്‍​ഥി​​​​​ക​​​​​ള്‍ മ​​​​​റ്റു സ്‌​​​​​കൂ​​​​​ളു​​​​​ക​​​​​ളി​​​​​ലേ​​​​​ക്കു മാ​​​​​റ​​​​​ണ​​​​​മെ​​​​​ന്നാ​​​​​ണ് അ​​​​​ധി​​​​​കൃ​​​​​ത​​​​​രു​​​​​ടെ നി​​​​​ര്‍​ദേ​​​​​ശം.

Advertisement

സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്.  GCC ഡ്രൈവിംഗ് ലൈൻസ്  ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement