ഐക്യ പെന്തെക്കോസ്ത് സമ്മേളനം മെയ് 26 ന്
തിരുവല്ല: കേരളത്തിലെ പെന്തെക്കോസ്ത് സഭകളുടെ സംയുക്ത വേദിയായി യുസിപിസി എന്ന ചുരുക്ക പേരിൽ യുണൈറ്റഡ് കൗൺസിൽ ഓഫ് പെന്തെക്കോസ്തൽ ചർച്ചസിന് തുടക്കമായി. മുഖ്യധാര സഭകൾ ഉൾപ്പടെ കേരളത്തിലെ പ്രമുഖമായ 22 പെന്തെക്കോസ്ത് സഭകളിലെ ഭാരവാഹികളും ലീഡേഴ്‌സും പറന്തലിൽ എജി സഭ കൺവൻഷൻ സെൻ്ററിൽ നടന്ന ആദ്യ ജനറൽബോഡിയിൽ പങ്കെടുത്തു.
രണ്ടു വർഷത്തേയ്ക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അസംബ്ലിസ് ഓഫ് ഗോഡ് സഭ മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് റവ. ഡോ.ടി.ജെ.സാമുവൽ (ചെയർമാൻ), ഡബ്ല്യുഎംഇ സഭ ജനറൽ ഓവർസിയർ റവ. ഡോ. ഓ.എം.രാജുക്കുട്ടി (വൈസ് ചെയർമാൻ), ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ സ്റ്റേറ്റ് ഓവർസിയർ റവ. വൈ.റെജി (ജനറൽ സെക്രട്ടറി), ന്യൂ ഇന്ത്യ ദൈവസഭ പ്രസിഡൻ്റ് റവ. ടി.എം.കുരുവിള (ജോയിൻ്റ് സെക്രട്ടറി), റിവൈവൽ ചർച്ച് ജനറൽ പ്രസിഡൻ്റ് റവ. വിനോജ് തോമസ് (ട്രഷറർ), ശാരോൻ ഫെലോഷിപ്പ് സഭ ദേശീയ വൈസ് പ്രസിഡൻ്റ് റവ. വി.ജെ.തോമസ്, ഫുൾ ഗോസ്പൽ ചർച്ച് ഓഫ് ഗോഡ് ജനറൽ പ്രസിഡൻ്റ് റവ. ദാനിയേൽ ഐരൂർ (ഇരുവരും എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങൾ) എന്നിവരാണ് പുതിയ ഭാരവാഹികൾ.
പവർവിഷൻ ടിവി ചെയർമാനും ഐപിസി മുൻ ജനറൽ പ്രസിഡൻ്റുമായ പാസ്റ്റർ ഡോ. കെ.സി.ജോൺ പേട്രൺ ആയും തിരഞ്ഞെടുക്കപ്പെട്ടു.
യുസിപിസിയുടെ ഔദ്യോഗിക ഉദ്ഘാടനവും ഐക്യ പെന്തക്കോസ്ത് സമ്മേളനവും മെയ് 26 ചൊവ്വാഴ്ച രാവിലെ 10 ന് ചെങ്ങന്നൂർ മുളക്കുഴ മൗണ്ട് സീയോൻ കൺവൻഷൻ സെൻ്ററിൽ നടക്കും. പാസ്റ്റർ ഡോ. കെ.സി. ജോൺ ഉദ്ഘാടനം ചെയ്യും. ചെയർമാൻ റവ. ഡോ.ടി.ജെ.സാമുവൽ അധ്യക്ഷത വഹിക്കും. ഡോ. ഇടിച്ചെറിയ നൈനാൻ മുഖ്യപ്രഭാഷണം നടത്തും. സഭാ നേതാക്കൾ, രാഷ്ട്രീയ-സാമൂഹിക നേതാക്കൾ, ശുശ്രൂഷകന്മാർ, വിശ്വാസികൾ, പത്രപ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും. ക്രിസ്തീയ വേദശാസ്ത്രം - പെന്തക്കോസ്ത് വീക്ഷണം എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ച റവ. ഡോ. ടി.ജെ.സാമുവലിനെയും പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെയും ആദരിക്കും.
Advertisement



































സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്. GCC ഡ്രൈവിംഗ് ലൈൻസ് ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement



































































