പെന്തെക്കോസ്ത് മിഷൻ മൂന്നാർ സെന്റർ കൺവൻഷൻ ഏപ്രിൽ 16 മുതൽ

പെന്തെക്കോസ്ത് മിഷൻ മൂന്നാർ സെന്റർ കൺവൻഷൻ ഏപ്രിൽ 16 മുതൽ

മൂന്നാർ: ദി പെന്തെക്കൊസ്ത് മിഷൻ മൂന്നാർ സെന്റർ വാർഷിക കൺവൻഷനും ദൈവീക രോഗശാന്തി ശുശ്രൂഷയും ഏപ്രിൽ 16 വ്യാഴം മുതൽ 19 ഞായർ വരെ മൂന്നാർ നല്ലതണ്ണി റോഡിലുള്ള റ്റി.പി.എം ആരാധനാലയത്തിൽ നടക്കും.

സഭയുടെ പ്രധാന ശുശ്രൂഷകർ പ്രസംഗിക്കും. മിഷൻ പ്രവർത്തകർ വിവിധ പ്രാദേശിക ഭാഷകളിൽ കൺവെൻഷൻ ഗാനങ്ങൾ ആലിക്കും .

ദിവസവും രാവിലെ 7 ന് വേദപാഠം, 9.30 ന് പൊതുയോഗം, 3 ന് കാത്തിരിപ്പ് യോഗവും പ്രത്യേക പ്രാർത്ഥനയും ശനിയാഴ്ച വൈകിട്ട് 3 ന് യുവജന സമ്മേളനം ,വൈകിട്ട് 5.45 ന് സുവിശേഷ പ്രസംഗവും രോഗശാന്തി ശുശ്രൂഷ എന്നിവ നടക്കും. സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 ന് മൂന്നാർ സെന്ററിലെ 21 പ്രാദേശിക പ്രാദേശിക സഭകളുടെ സംയുക്ത സഭായോഗത്തോടെ കൺവെൻഷൻ സമാപിക്കും.