പി.വൈ.പി.എ കോട്ടയം സൗത്ത് യൂത്ത് ക്യാമ്പ് പിസ്റ്റിയോസ് സെപ്റ്റം. 5 മുതൽ
മാങ്ങാനം : പി.വൈ.പി.എ കോട്ടയം സൗത്ത് യുവജന ക്യാമ്പ് പിസ്റ്റിയോസ് സെപ്റ്റംബർ 5,6 തീയതികളിൽ മാങ്ങാനം ഐ. പി. സി തിയോളജിക്കൽ സെമിനാരിയിൽ നടക്കും. സെന്റർ പ്രസിഡന്റ് പാസ്റ്റർ ജോയി ഫിലിപ്പ് ഉദ്ഘാടനം നിർവഹിക്കും. ;വിശ്വാസത്തിനു വേണ്ടി പോരാടുക' എന്നതാണ് ചിന്താ വിഷയം. ഡോ. ജോൺ വർഗീസ് (ഹൈദരാബാദ് ), ഡോ. ജോൺ അലക്സ്, പാസ്റ്റർ വർഗീസ് ബേബി കായംകുളം, ഇവാ. ബെൻസിക് മിറാൻഡാ തുടങ്ങിയവർ ക്ലാസുകൾ നയിക്കും. ഇവാ. ഗ്ലാഡ്സൺ ജെയിംസ്, ഇവാ. ബോവസ് രാജു, ഇവാ. ജീസൺ ജോർജ് എന്നിവർ സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകും. 12 വയസിൽ താഴെ ഉള്ള കുട്ടികൾക്കായുള്ള പ്രത്യേക സെഷനുകൾക്ക് എക്സൽ വി. ബി. എസ് ടീം നേതൃത്വം നൽകും. 200 രൂപയാണ് ക്യാമ്പ് രജിസ്റ്ററേഷൻ ഫീസ്. പാസ്റ്റർ വിൻസി ജി. ഫിലിപ്പ് ജനറൽ കൺവീനറായും പാസ്റ്റർ ജേക്കബ് വർഗീസ് ജോയിന്റ് കൺവീനറായും പ്രവർത്തിക്കുന്നു.

