യുഎഇ റീജിയൻ ശാരോൻ സൺഡേ സ്കൂൾ അസോസിയേഷൻ സെമിനാർ ജൂലൈ 4-ന് ഷാർജയിൽ
ഷാർജ: യുഎഇ റീജിയൻ ശാരോൻ ഫെലോഷിപ്പ് സൺഡേ സ്കൂൾ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ സൺഡേ സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തുന്ന ഏകദിന സെമിനാർ 'ലാംപ്സിസ് 2026 ജൂലൈ 4 ശനിയാഴ്ച ഷാർജ വർഷിപ്പ് സെൻ്ററിൽ നടക്കും. രാവിലെ 9 ന് ആരംഭിക്കുന്ന സെമിനാറിൽ 'Walking in the Light' എന്ന മുഖ്യവിഷയത്തെ ആസ്പദമാക്കി പാസ്റ്റർ ഡേവിഡ് ജോർജ് (ദുബായ്) ക്ലാസുകൾക്ക് നേതൃത്വം നൽകും.
4 മുതൽ 12 വരെയുള്ള ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കായി പ്രത്യേകം തയ്യാറാക്കിയ വാക്യമത്സരം, കിഡ്സ് സെഷൻ എന്നിവയ്ക്ക് പുറമേ അധ്യാപകർക്കും മാതാപിതാക്കൾക്കുമായുള്ള പ്രത്യേക സെഷനുകളും സെമിനാറിൻ്റെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്. സെമിനാറിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്: സൺഡേ സ്കൂൾ ഡയറക്ടർ പാസ്റ്റർ സന്തോഷ് സെബാസ്റ്റ്യൻ (050 129 6732), സൺഡേ സ്കൂൾ സെക്രട്ടറി ബ്രദർ ബ്ലെസൺ ലൂക്കോസ് (055 9008546)

