ടി.പി.എം കോഴിക്കോട് സെന്റർ വാർഷിക കൺവെൻഷൻ ഫെബ്രുവരി 19 മുതൽ കോഴിക്കോട് ബീച്ചിൽ
കോഴിക്കോട്: ദി പെന്തെക്കൊസ്ത് മിഷൻ (ടിപിഎം) കോഴിക്കോട് സെന്റർ വാർഷിക കൺവെൻഷനും ദൈവീക രോഗശാന്തി ശുശ്രൂഷയും ഫെബ്രുവരി 19 വ്യാഴം മുതൽ 22 ഞായർ വരെ കോഴിക്കോട് ബീച്ച് ഫ്രീഡം സ്ക്വയറിൽ നടക്കും. ദിവസവും വൈകിട്ട് 5.45ന് നടക്കുന്ന സുവിശേഷ യോഗങ്ങളിൽ അനുഗ്രഹീതരായ ദൈവദാസന്മാർ പ്രസംഗിക്കും.
20, 21 തീയതികളിൽ രാവിലെ 7ന് ബൈബിൾ ക്ലാസ്സും 9.30ന് പൊതുയോഗവും, ഉച്ചയ്ക്ക് ശേഷം
3ന് രാത്രി 10ന് കാത്തിരിപ്പ് യോഗവും നടക്കും. 21 ന് ഉച്ചയ്ക്കുശേഷം 3ന് യൂത്ത് മീറ്റിങ്ങും ഉണ്ടായിരിക്കും.
19ന് ഉച്ചക്ക് ശേഷം 3 മുതൽ കോഴിക്കോട് ബീച്ച് ഫ്രീഡം സ്ക്വയറിലേക്ക് സുവിശേഷ പ്രചരണ റാലി കോഴിക്കോട് വിശ്വാസഭവനത്തിൽ നിന്നും ആരംഭിക്കും.
Advertisement

































































































