ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയൻ 103-ാമാത് ജനറൽ കൺവൻഷൻ ജനുവരി 05 മുതൽ
പാക്കിൽ : ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യാ കേരളാ വിജിയൻ 103-ാമാത് ജനറൽ കൺവൻഷൻ 2025 ജനുവരി 05 മുതൽ 11 വരെ നാട്ടകം പ്രത്യാശാ നഗർ, കൺവൻഷൻ സ്റ്റേഡിയത്തിൽ നടക്കും. 05ന് തിങ്കളാഴ്‌ച വൈകിട്ട് ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ കേരളാ റീജിയൻ അഡ്‌മിനിസ്ട്രേറ്റീവ് ബിഷപ്പ് റവ. ജോമോൻ ജോസഫ് ഉത്ഘാടനം ചെയ്യും. എഡ്യുക്കേഷൻ ഡയറക്‌ടർ റവ.സി. ബേബിച്ചൻ അദ്ധ്യക്ഷത വഹിയ്ക്കും.സ്വദേശത്തും വിദേശത്തും ഉള്ള ദൈവസഭയിലെ ആയിര കണക്കിന് വിശ്വാസികൾ പങ്കെടുക്കും.
റവ.സി.സി.തോമസ് (സൗത്ത് ഏഷ്യൻ സൂപ്രണ്ട്) മുഖ്യാഥിതി ആയിരിക്കും. റവ. ഏബനേസർ സെൽവരാജ്, സുരേഷ് ബാബു, പാസ്റ്റർ ടൈറ്റസ് ഏബ്രഹാം, പാസ്റ്റർ ടോമി ജോസഫ്, പാസ്റ്റർ ബിജു ഫിലിപ്പ്, പാസ്റ്റർ സണ്ണി താഴാംപള്ളം, പാസ്റ്റർ ജോസഫ് തോമസ്, പാസ്റ്റർ ഏബ്രഹാം വർഗ്ഗീസ്, പാസ്റ്റർ ജെസ്വിൻ മാത്യു, പാസ്റ്റർ എബി ഏബ്രഹാം, പാസ്റ്റർ കെ.ജെ. തോമസ് കുമളി, പാസ്റ്റർ സി.സി. ഫിലിപ്പ്, പാസ്റ്റർ രാജു മേത്ര, പാസ്റ്റർ സി.റ്റി. ഏബ്രഹാം, പാസ്റ്റർ ഐസക് ജോൺ, പാസ്റ്റർ. സാം പോൾ എന്നിവർ പ്രസംഗിക്കും..
സംഗീത ആരാധന, ദൈവവചന ശുശ്രൂഷ, ബൈബിൾ കോളേജ് ഗ്രാജുവേഷൻ, യൂത്ത് & സണ്ടേസ്‌കൂൾ പ്രോഗ്രാം, സാസ്‌കാരിക സമ്മേളനം, മിഷനറി കോൺഫറൻസ്, ലേഡീസ് മീറ്റിംഗ് എന്നിവയും നടക്കും. ചർച്ച് ഓഫ് ഗോഡ് ക്വയർ ഗാനങ്ങൾ ആലപിക്കും. "ക്രിസ്‌തു യേശുവിൽ പൂർണ്ണരാകുവിൻ " (കൊലോ.2.10) എന്നതാണ് ചിന്താവിഷയം.
ശനിയാഴ്ച്‌ച നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ സഭാ നേതാക്കന്മാർ, സാമുദായിക നേതാക്കന്മാർ തുടങ്ങിയവർ പങ്കെടുക്കും. 11ന് ഞായറാഴ്ച്‌ച രാവിലെ 8.00ന് ആരംഭിക്കുന്ന ആരാധനയും തിരുവത്താഴ ശുശ്രൂഷയും നടക്കും. അഡ്മിനിസ്ട്രേറ്റീവ് ബിഷപ്പ് റവ. ജോമോൻ ജോസഫ് ജനറൽ കൺവീനറായി ഉള്ള വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു.
റവ. ജോമോൻ ജോസഫ്, പാസ്റ്റർ ജോമോൻ മാത്യു (മീഡിയ ഡയറക്ടർ), പാസ്റ്റർ. വി.പി. ഫിലിപ്പ്, പി.ജി. പ്രസാദ്, പാസ്റ്റർ വിജോയി ജോൺ എന്നിവർ തിരുവല്ലയിൽ ചേർന്ന വാർത്താ സമ്മേളനത്തിൽ കൺവെൻഷൻ വിവരങ്ങൾ പങ്കുവെച്ചു.
Advt.































Advt.
























