ഐപിസി കാനഡ റീജിയൻ കൺവെൻഷൻ ടോറോന്റോയിൽ  

ഐപിസി കാനഡ റീജിയൻ കൺവെൻഷൻ ടോറോന്റോയിൽ  

ടോറോന്റോ : ഐപിസി കാനഡ റീജിയൻ  കൺവെൻഷൻ  ടോറോന്റോ  പട്ടണത്തിൽ ഓഗസ്റ്റ് 1, 2 തീയതികളിൽ നടക്കും. വിവിധ പ്രൊവിൻസുകളിലെ സഭകളിൽ നിന്നും  പാസ്റ്റർമാരും വിശ്വാസികളും പങ്കെടുക്കും. ഓഗസ്റ്റ് 2നു സംയുക്ത സഭായോഗത്തോടും കർതൃമേശയോടും  കൂടെ കൺവെൻഷൻ സമാപിക്കും.

ജനറൽ കൺവീനർ പാസ്റ്റർ എബി ബെൻ , ജോയിന്റ് കൺവീനർ പാസ്റ്റർ ബെറിൽ തോമസ് , പബ്ലിസിറ്റി കൺവീനർ സജു യോഹന്നാൻ എന്നിവർ നേതൃത്വം നൽകും.

വിവിധ സബ് കമ്മിറ്റികളുടെ കോർഡിനേറ്റർസായി പാസ്റ്റർ ജോസ് ജോർജ് (പ്രയർ), പാസ്റ്റർ വർഗീസ്  ഈശോ (ക്വയർ), സായ്‌ൻ മാത്യു (ഫിനാൻസ്),  ജോസിയാഹ് വർഗീസ് , ആശിഷ് ബെന്നി (മീഡിയ), ജോസഫ് ജോഷുവ (ഫുഡ്) എന്നിവർ പ്രവർത്തിക്കും

Advertisement