ശാരോൻ ഫെലോഷിപ്പ് സണ്ടേസ്കൂൾ ബിരുദദാനം
തിരുവല്ല: ശാരോൻ ഫെലോഷിപ്പ് സണ്ടേസ്കൂളിൽ 12 ക്ലാസ് വിജകരമായി പൂർത്തീകരിച്ച വിദ്യാർത്ഥികൾക്കുള്ള ബിരുദദാനം നടന്നു. സണ്ടേസ്കൂൾ ഡയറക്ടർ പാസ്റ്റർ സനു ജോസഫ് അദ്ധ്യക്ഷനായിരുന്നു. സഭാ പ്രസിഡൻറ് റവ. ഫിന്നി ജേക്കബ് ബിരുദദാനം നിർവഹിച്ചു. റവ. ഡോ. പി. സണ്ണി മുഖ്യ പ്രഭാഷണം നടത്തി. ഇൻ്റർനാഷണൽ പ്രസിഡൻറ് പാസ്റ്റർ ഏബ്രഹാം ജോസഫ് മുഖ്യ സന്ദേശം നല്കി.
റ്റി.ഒ. പൊടികുഞ്ഞ്, പാസ്റ്റർ ടോണി തോമസ്, പാസ്റ്റർ ജേക്കബ് ജോർജ് എന്നിവർ ആശംസകൾ അറിയിച്ചു. പാസ്റ്റർ കെ. ജേക്കബ് ജോർജ് അനുഗ്രഹ പ്രാർത്ഥന നടത്തി. പാസ്റ്റർ മാത്യു വി. ജേക്കബ്, റോഷി തോമസ്സ് എന്നിവർ നേതൃത്വം നല്കി. ബിരുദധാരികളെ പ്രതിനിധീകരിച്ച് സോന സുനു മറുപടി പ്രസംഗം നടത്തി.
പാസ്റ്റർ പി.എ. ചാക്കോച്ചൻ സ്വാഗതവും സോണിയ നന്ദിയും അറിയിച്ചു. തിരുവല്ല പ്രയിസ് മെലഡീസ് ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്കി. 2025 ൽ പഠനം പൂർത്തികരിച്ച 82 പേർ ബിരുദം സ്വീകരിച്ചു.
വാർത്ത: പാസ്റ്റർ സാംകുട്ടി കൊന്നക്കോട്ട്
Advertisement














































































