നാലുമാസം പ്രായമുള്ള ജോഷ്വായ്ക്കായി പ്രാർഥിക്കുക
ഷിജിൻ - ജെനി ദമ്പതികളുടെ 11 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം ദൈവം നൽകിയ
നാല് മാസം പ്രായമുള്ള കുഞ്ഞ് ജോഷ്വായെ നിങ്ങളുടെ പ്രാർത്ഥനകളിൽ ഓർക്കുവാൻ അപേക്ഷിക്കുന്നു. ജന്മനാ ഹൃദയത്തിന് വൈകല്യമുള്ള (congenital heart defect) ജോഷ്വായുടെ ഹൃദയവാൽവിനും തകരാറുണ്ട്. കൂടാതെ, കുഞ്ഞിന്റെ ശരീരത്തിലെ ഓക്സിജന്റെ അളവും സാധാരണ നിലയേക്കാൾ കുറവാണ്.
നവം. 17 ചൊവ്വാഴ്ച കുഞ്ഞിന് ഒരു പ്രധാന ഹൃദയ ശസ്ത്രക്രിയ (major heart surgery) തിരുവല്ല ബിലീവേഴ്സ് ആശുപത്രിയിൽ നിശ്ചയിച്ചിരിക്കുകയാണ്. ശസ്ത്രക്രിയ വിജയകരമാകുന്നതിനും കുഞ്ഞിന്റെ പൂർണ്ണ സൗഖ്യത്തിനുമായി ഏവരുടെയും ആത്മാർത്ഥ പ്രാർത്ഥന അഭ്യർത്ഥിക്കുന്നു.



