ഐപിസി പീച്ചി സെന്റർ പിവൈപിഎയ്ക്ക് പുതിയ ഭാരവാഹികൾ
തൃശ്ശൂർ: ഐപിസി പീച്ചി സെന്റർ പിവൈപിഎ ജനറൽ ബോഡി യോഗം സെപ്തംബർ 13 ന് മുടിക്കോട് മിറക്കിൾ ഹോമിൽ നടന്നു. സെന്റർ മിനിസ്റ്റർ പാസ്റ്റർ മാത്യു കെ. വർഗ്ഗീസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ 2026 - 2029 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെയും കമ്മിറ്റി അംഗങ്ങളെയും തെരഞ്ഞെടുത്തു.
സെന്റർ മിനിസ്റ്റർ പാസ്റ്റർ മാത്യു കെ. വർഗ്ഗീസാണ് രക്ഷാധികാരി. പുതിയ ഭാരവാഹികളായി ഇവാ.നിന്റു ജോണി (പ്രസിഡന്റ്), നോബി ബെന്നി (വൈസ് പ്രസിഡന്റ്), ഇവാ.മോസസ്സ് കെ. മാത്യു (സെക്രട്ടറി), ഷിജോൺ ജോർജ് (ജോ. സെക്രട്ടറി), സിസ്റ്റർ ജിഞ്ചു ബിജു (ട്രഷറർ), അജിൽ സുഗതൻ (പബ്ലിസിറ്റി കൺവീനർ), സിസ്റ്റർ റോമ ജോഷി (താലന്ത് കൺവീനർ) എന്നിവരെ തെരഞ്ഞെടുത്തു.
സന്തോഷ് ഡേവിസ്, കെവിൻ സജി, അഭിജിത് ജോൺ, അനീഷ് തോമസ്, സാബു ബാബു, ഹെനെൻ ടി. ജോസ്, ഗോഡ്സൺ പി. ജി, കിൻസ് ജോയ് എന്നിവർ കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുക്കപ്പെട്ടു
.




