'സ്വർഗ്ഗീയ കീർത്തനങ്ങൾ' മ്യൂസിക് നൈറ്റ് മെയ് 17 ന്
കുമ്പനാട്: ബ്രദ്റൺ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൻ്റെ അലുമിനി അസ്സോസിയേഷനും മാനേജ്മെൻ്റും ഒരുക്കുന്ന 'സ്വർഗ്ഗീയ കീർത്തനങ്ങൾ ' മ്യൂസിക് നൈറ്റ് മെയ് 17നു ഞായറാഴ്ച വൈകുന്നേരം 5.30ന് കുമ്പനാട് മണിയാറ്റ് ഓഡിറ്റോറിയത്തിൽ നടക്കും.
മഹാകവി കെ. വി. സൈമൺ, മൂത്താംപാക്കൽ കൊച്ചു കുഞ്ഞ് ഉപദേശി, അന്നമ്മ മാമ്മൻ എന്നിവരുടെ അനശ്വര ഗാനങ്ങൾ എക്ലീസിയ മ്യൂസിക് അവതരിപ്പിക്കും.
ബിനോയ് ചാക്കോ, ജെയിംസ് കൊടുന്തറ, ജെയ്സൺ സി.സോളമൻ, സന്തോഷ് ജോയ്, വിദ്യാ വിജേഷ്, സുനിൽ സോളമൻ, ലാൽ പ്രസാദ്, ജോൺസൺ,എബി ജോസഫ്, ജോമോൻ കോട്ടയം, സന്തോഷ് അടൂർ, റോയി പീറ്റർ എന്നിവരാണ് ഗാനസന്ധ്യയൊരുക്കുന്നത്.


