മല്ലപ്പള്ളിയിൽ ബസിടിച്ച് വൃദ്ധയ്ക്ക് ദാരുണാന്ത്യം
മല്ലപ്പള്ളി: മല്ലപ്പള്ളിയിൽ സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചുകടക്കുന്നതിനിടെ ബസിനടിയിൽപ്പെട്ട് സ്ത്രീക്ക് ദാരുണാന്ത്യം. മല്ലപ്പള്ളി കീഴ്വായ്പൂര് വള്ളിക്കാട്ടിൽ മേരിക്കുട്ടി (74) യാണ് വെള്ളിയാഴ്ച രാവിലെ 10.35-ന് കോട്ടയം-കോഴഞ്ചേരി സംസ്ഥാനപാതയിലെ നെടുങ്ങാടപ്പള്ളി വൈഎംസിഎ. കവലയിൽ അപകടത്തിൽപ്പെട്ടത്. ഐപിസി കറുകച്ചാൽ സെൻ്ററിലെ ശാലേം നെടുങ്ങാടപ്പള്ളി സഭാംഗമാണ്.
സംസ്കാരം ജൂലൈ 13ന് തിങ്കളാഴ്ച രാവിലെ 8 ന് ഭവനത്തിൽ നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം 12.30 ന് മല്ലപ്പള്ളി മൂശാരിക്കവലയിലെ ഐപിസി ശാലേം ചെങ്കൽ സെമിത്തേരിയിൽ.
റോഡരികിലെ കാത്തിരിപ്പ് കേന്ദ്രത്തിനരികെ നിർത്തി ആളെ കയറ്റിയശേഷം ബസ് മുന്നോട്ടെടുക്കുമ്പോഴാണ് അപകടമുണ്ടായതെന്ന് പിന്നാലെ വന്ന കാറിലെ യാത്രക്കാർ പറഞ്ഞു. ബസിന്റെ ടയറുകൾ കയറിയിറങ്ങിയതിനെ തുടർന്ന് മേരിക്കുട്ടി തത്ക്ഷണം മരിച്ചു. കോട്ടയത്തുനിന്ന് പന്തളത്തേക്ക് പോവുകയായിരുന്നു ബസ്.
വളരെ ശ്രദ്ധയോടെ സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചുകടന്ന യാത്രക്കാരിയെ ഇടിച്ചുവീഴ്ത്തിയ ഡ്രൈവറുടെ അനാസ്ഥയ്ക്കെതിരെ നാട്ടുകാരും വിവിധ സാമൂഹിക സന്നദ്ധ സംഘടനകളും പ്രതിഷേധിച്ചു.
ഭർത്താവ്: വർഗീസ്. മക്കൾ: റോബിൻസ് (ദുബായ്), റോണി (പച്ചക്കറി വ്യാപാരി, മല്ലപ്പള്ളി), റെനി. മരുമക്കൾ: രഞ്ജു (പുനലൂർ), റാണി (തിരുവനന്തപുരം), ടിജോ (കീഴ്വായ്പൂര്).
Advertisement






















































