പാസ്റ്റർ റിയോ പോൾസന്റെ ഭാര്യ സോഫിയ മേരബ് നിര്യാതയായി. സംസ്കാരം നാളെ
കോഴിക്കോട്: പെരിങ്ങളം മേലെ കുരിക്കത്തൂർ ബേദെസ്ദാ വീട്ടിൽ ന്യൂ ഇന്ത്യ ബൈബിൾ ചർച്ച് അസോസിയേറ്റ് പാസ്റ്റർ റിയോ പോൾസന്റെ ഭാര്യ സോഫിയ മേരബ്(42 ) നിര്യാതയായി. സംസ്കാരം ഓഗസ്റ്റ് 5ന് നാളെ ഉച്ചയ്ക്ക് 12ന് ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 3ന് ന്യൂ ഇന്ത്യ ബൈബിൾ ചർച്ചിന്റെ നേതൃത്വത്തിൽ വെസ്റ്റ്ഹിൽ പെന്തെക്കൊസ്ത് സെമിത്തേരിയിൽ. പുതിയറ ജെയിംസ് കുനിയത്ത് - ഷേർലി ജെയിംസ് ദമ്പതികളുടെ മകളാണ് സോഫിയ.
മക്കൾ : ആഷർ പോൾസൺ , അക്സ പോൾസൺ. സഹോദരങ്ങൾ : രഞ്ജിത്ത് ജോൺ, സോണിയ മീഗൾ.
വാർത്ത : വി.വി. ഏബ്രഹാം കോഴിക്കോട്
Advertisement













































































