'സ്നേഹം കൊണ്ട് എന്നെ മാറ്റിയവള്‍ പോയി’, നെഞ്ചുലഞ്ഞ് ഷാനോ പ്രത്യാശയുടെ കണ്ണീരണിഞ്ഞ് എടത്വ
കെഎസ്ആർടിസി ബസ് കയറി യുവതിക്ക് ദാരുണാന്ത്യം
എടത്വ: നെഞ്ചുലഞ്ഞ് നിൽക്കുകയാണ് എടത്വ കുന്തിരിക്കൽ കണിച്ചേരിൽചിറ. നാട്ടുകാരിയായ മെറീനയുടെ വേർപാടിൽ വാർന്നൊഴുകിയ കണ്ണീരിൻ്റെ ആഴം ഊഹിക്കാവുന്നതിനു അപ്പുറമാണ് . നിനച്ചിരിക്കാതെ എത്തിയ അപകടം കവർന്ന പ്രിയപ്പെട്ടവളെ കാണാൻ സ്ട്രക്‌ചറിൽ എത്തിയ ഷിനോയുടെ വാക്കുകൾ കൂടിയായപ്പോൾ വേദന അണപൊട്ടി."എന്നെ സ്നേഹം കൊണ്ട് മാറ്റിയവൾ പോയി"ഷിനോയ്ക്ക് ആ വേർപാട് ഉൾക്കൊള്ളാവുന്നതായിരുന്നില്ല
ഒന്നാം വിവാഹവാർഷികം ആഘോഷിക്കാനായി ജോലിസ്‌ഥലത്തുനിന്ന് വീട്ടിലേക്കു ഭർത്താവിനൊപ്പം ബൈക്കിൽ പോയപ്പോൾ കെഎസ്ആർടിസി ബസിനിടിയിൽപ്പെട്ടാണ് മറീന ദാരുണാന്ത്യം. കൊച്ചി അമൃത ആശുപത്രിയിൽ നഴ്സായിരുന്നു തലവടി ആനപ്രമ്പാൽ തെക്ക് കണിച്ചേരിൽ മെറീന. കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെ അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയിൽ തകഴി കേളമംഗലം മുട്ടേൽ കലുങ്കിനു സമീപമായിരുന്നു അപകടം. ബൈക്ക് ബസിനെ മറികടക്കുന്നതിനിടയിൽ ബസ് വലത്തോട്ട് നീങ്ങിയപ്പോൾ ഹാൻഡിലിൽ തട്ടി ബൈക്ക് നിയന്ത്രണം വിടുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ പറഞ്ഞു.
ബൈക്കിൽ നിന്നു താഴെവീണ മെറീന ബസിന്റെ ടയറിനടിയിൽ പെട്ടു. ബൈക്കുമായി 10 മീറ്ററോളം മുന്നോട്ടുപോയശേഷമാണ് ബസ് നിന്നത്. അപകട ദൃശ്യങ്ങൾ സമീപത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. റാന്നി സ്വദേശിയായ മെറീന ജോലി കഴിഞ്ഞ് കൊച്ചിയിൽനിന്ന് ട്രെയിനിൽ അമ്പലപ്പുഴ റെയിൽവേ സ്‌റ്റേഷനിൽ വന്ന് അവിടെ നിന്ന് ഭർത്താവ് ഷാനോയ്ക്കൊപ്പം വീട്ടിലേക്ക് വരുന്നതിനിടെയായിരുന്നു അപകടം.

എടത്വാ: ഒന്നാം വിവാഹ വാർഷികാഘോഷത്തിന് ജോലി സ്ഥലത്തുനിന്ന് ഭവനത്തിലേക്ക് പുറപ്പെട്ട യുവതി വഴിമദ്ധ്യേ കെഎസ്ആർടിസി ബസ് കയറി ദാരുണാന്ത്യം. എടത്വാ കുന്തിരിക്കൽ കണിച്ചേരിൽചിറ മെറീന (24) ആണ് മരിച്ചത്. ഡിസം. 9 ന് രാത്രി 8 മണിയോടുകൂടി അമ്പലപ്പുഴ - തിരുവല്ല സംസ്ഥാന പാതയിൽ കോളമംഗലം ബ്യുവറേജസ് ഔട്ട്ലെറ്റിന് സമീപത്തു വെച്ചാണ് അപകടം. ബൈക്കും ബസും കൂട്ടിയിടിച്ചതിനെ തുടർന്ന് തെറിച്ചു വീണ മെറീനയുടെ മുകളിലൂടെ ബസ് കയറിയിറങ്ങിയാണ് ദാരണാന്ത്യം സംഭവിച്ചത്.
എറണാകുളം മാതാ അമ്യതാനന്ദമയി ആശുപതിയിലെ നേഴ്സായ മെറീന 14 ന് ഒന്നാം വിവാഹ വാർഷികം ആഘോഷിക്കുന്നതിനായി വീട്ടിലേയ്ക്ക് പുറപ്പെട്ടതാണ്. അമ്പലപ്പുഴയിൽ റെയിൽവേ സ്റ്റേഷനിൽ ട്രയിനിൽ എത്തിയ മെറീനയെ ഭർത്താവ് ഷാനോ കെ ശാന്തൻ ബൈക്കിലെത്തി വീട്ടിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ഷാനോ കെ ശാന്തനെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. എടത്വാ പോലീസ് മേൽനടപടി സ്വീകരിച്ചു.
Advt.





























Advt.

























