വെല്ലുവിളികളെ അതിജീവിക്കാൻ പരിശുദ്ധാത്മ നിറവിൽ ദൈവജനം ആകണം: റവ.ജോമോൻ ജോസഫ്
പള്ളം: ക്രൈസ്തവ മൂല്യങ്ങൾ സംരക്ഷിക്കപ്പെടുവാൻ സ്ത്രീ ശാക്തീകരണത്തിലൂടെ, കഴിയണമെന്നും ക്രിസ്തീയ ജീവിതം വെല്ലുവിളികൾ നിറഞ്ഞതാണെന്നും വെല്ലുവിളികളെ അതിജീവിക്കാൻ പരിശുദ്ധാത്മ നിറവിൽ ദൈവജനം ആകണമെന്ന് ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ അഡ്മിനിസ്ട്രേറ്റീവ് ബിഷപ്പ് റവ ജോമോൻ ജോസഫ് പ്രസ്താവിച്ചു, പള്ളം സിഎസ്ഐ റിട്രീറ്റ് സെന്ററിൽ നടന്ന വനിതാ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വനിതാ ഫെലോഷിപ്പിൻ്റെ സംസ്ഥാന അധ്യക്ഷ ജൂലിമോൾ ജോമോൻ അധ്യക്ഷത വഹിച്ചു. ബൈബിൾ കോളേജ് അക്കാഡമിക് ഡീൻ പാസ്റ്റർ സണ്ണി കുര്യാക്കോസ്, ഡോ. ജെസ്സി ജയ്സൺ, മേരിക്കുട്ടി ജോസഫ് എന്നിവർ പ്രസംഗിച്ചു.

