ബാംഗ്ലൂർ രാജപാളയ ഐപിസി ശാലേം - പിവെപിഎ സംഗീത ആരാധന സെപ്. 27 ന്
ബെംഗളുരു:ഐപിസി ശാലേം രാജപാളയ സഭയുടെ യുവജന വിഭാഗമായ പി.വൈ.പി.എ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 27 വൈകിട്ട് 5.30 മുതൽ സഭാഹാളിൽ ക്രിസ്തീയ സംഗീത ആരാധന നടക്കും.
ക്രൈസ്തവ ഗാനരചയിതാവും വർഷിപ് ലീഡറുമായ ഇമ്മാനുവൽ കെ. ബി ഗാനശുശ്രൂഷ നിർവ്വഹിക്കും.
മലയാളം, കന്നഡ, ഇംഗ്ലീഷ്, ഹിന്ദി, തമിഴ് തുടങ്ങി വിവിധ പ്രാദേശിക ഭാഷകളിലുള്ള ക്രിസ്തീയ ഗാനങ്ങൾ ആലപിക്കും .
സഭാ ശുശ്രൂഷകൻ പാസ്റ്റർ ജോമോൻ ജോൺ, പി.വൈ.പി.എ അംഗങ്ങൾ പരിപാടികൾക്ക് നേതൃത്വം നൽകും.

