പാസ്റ്റർ.കെ. വി. വർഗീസിൻ്റെ സംസ്കാരം ജനു.3 ന്
മേപ്രാൽ: ചർച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് സീനിയർ ശുശ്രുഷകൻ കോയിപ്പത്രയിൽ പാസ്റ്റർ കെ.വി.വർഗീസ് ( മേപ്രാൽ ബേബിച്ചൻ - 88) നിര്യാതനായി. സംസ്കാരം ജനു.3 ന് ശനിയാഴ്ച രാവിലെ 9 ന് മേപ്രാൽ ചർച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ ഹാളിലെ ശുശ്രുഷക്ക് ശേഷം 12.30നു സഭാ സെമിത്തേരിയിൽ.
ഇന്ത്യ പൂർണ്ണ സുവിശേഷ ദൈവസഭയുടെ കാരായ്മ സഭയുടെ ശുശ്രുഷകനായിരുന്നു. തുടർന്ന് പാണ്ടനാട് ,കലഞ്ഞൂർ, പുത്തൻപീടിക , തണ്ണിത്തോട്, ഇലന്തൂർ, എടത്വ , ഭരണിക്കാവ്, മടന്തമൺ, വെള്ളാപ്പള്ളി, കാട്ടുനിലം എന്നിവിടങ്ങളിൽ സഭ ശുശ്രുഷകനായി പ്രവർത്തിച്ചു.
ഭാര്യ: കാരയ്ക്കൽ പുത്തൻപുരക്കൽ പണിക്കരുവീട്ടിൽ പരേതയായ അന്നമ്മ വർഗീസ്. മക്കൾ: കൊച്ചുമോൾ, ഡെയ്സി, സ്റ്റീഫൻ, സിസിലി. മരുമക്കൾ: പാസ്റ്റർ ജോൺ സാമുവേൽ (ഐപിസി റാന്നി വൈക്കം, സുനിത വർഗീസ് (ഷിക്കാഗോ), പാസ്റ്റർ ജോസഫ് പി.സാമുവേൽ (ഏജി ചർച്ച്, പീരുമേട്), പരേതനായ ജെബി മാത്യു.
കൊച്ചുമക്കൾ : അക്സ & ഷിബിൻ.ജി.സാമുവേൽ (Pypa Kerala State President), കെസിയ & റോണി, വെസ്‌ലി. മാത്യൂസ് , ദിയ, ഡാനിയേൽ, ജബ്ബസ്, ഇവാഞ്ചനിൽ, ജാക്ക്‌ലിൻ, ആഗ്നസ്.
Advt.






































Advt.
























