ചെങ്ങന്നൂർ ടൗൺ ഏ.ജിയിൽ 21 ദിന ഉപവാസ പ്രാർത്ഥന ഒക്ടോ. 19 മുതൽ
ചെങ്ങന്നൂർ: ചെങ്ങന്നൂർ റെയിൽവേ സ്‌റ്റേഷനു സമീപമുള്ള ടൗൺ അസംബ്ലീസ് ഓഫ് ഗോഡ് സഭയിൽ 21 ദിവസത്തെ ഉപവാസ പ്രാർത്ഥന ഒക്ടോബർ 19 ഞായർ മുതൽ നവംബർ 9 ഞായർ വരെ ദിവസവും രാവിലെ 10:30നും വൈകിട്ട് 6:30നും നടക്കും.
വചന പരിജ്ഞാനമുള്ളവരും കൃപാവര പ്രാപ്തരുമായ ദൈവദാസന്മാർ ഈ യോഗങ്ങളിൽ പ്രസംഗിക്കും. പാസ്റ്റർ റോയ്സൺ ജോണി ഇവിടെ ശുശ്രൂഷിക്കുന്നു. വിവരങ്ങൾക്ക്: 9633335211


