കുണ്ടറ യുപിഎഫ് കൺവൻഷൻ ഫെബ്രു.18 -20 വരെ
വാർത്ത: പാസ്റ്റർ ജോർജ് ഏബ്രഹാം കുണ്ടറ
കുണ്ടറ: കുണ്ടറ യുണൈറ്റഡ് പെന്തെക്കോസ്തൽ ഫെലോഷിപ്പ് സുവിശേഷ മഹായോഗം ഫെബ്രുവരി 18 -20 വരെ കുണ്ടറ നെടുമ്പായിക്കുളം മാമ്പറ്റ ബെഥേൽ ഗ്രൗണ്ടിൽ നടക്കും.
അസംബ്ലീസ് ഓഫ് ഗോഡ് മദ്ധ്യമേഖല ഡയറക്ടർ പാസ്റ്റർ സജി.ജെ ഉത്ഘാടനം ചെയ്യും. പാസ്റ്റർമാരായ പോൾ ഗോപാലകൃഷ്ണൻ, റെജി മാത്യു, അനീഷ് കാവാലം എന്നിവർ പ്രസംഗിക്കും.
സുവി.സ്റ്റാൻലി ജോൺ, സിസ്റ്റർ മന്ന റോക്കി, പാസ്റ്റർ കാർത്തികേയൻ എന്നിവർ നയിക്കുന്ന ഗ്രേസ് ഓഫ് ഗോഡ് ട്രിവാൻഡ്രം ഗാനശുശ്രൂഷക്ക് നേതൃത്വം നല്കും.
കുണ്ടറ യുപിഎഫ് എക്സിക്യൂട്ടീവ് കമ്മറ്റി കൺവൻഷന്റെ വിജയത്തിനായി പ്രവർത്തിക്കുന്നു.

