പ്രതിബദ്ധതയില്ലായ്മ പ്രതിച്ഛായക്ക് മങ്ങലേൽപ്പിക്കും ...!

പ്രതിബദ്ധതയില്ലായ്മ പ്രതിച്ഛായക്ക് മങ്ങലേൽപ്പിക്കും ...!

കാലികം 

സജി പീച്ചി

കേരള രാഷ്ട്രീയത്തിൽ ഓരോ ദിവസവും അരങ്ങേറുന്ന സംഭവ വികാസങ്ങൾ അണികളിൽ അസ്വാസ്ഥ്യമാണ് ഉളവാക്കിക്കൊണ്ടിരിക്കുന്നത്. ഭരണമില്ലാത്ത പ്രത്യേക പദവിക്കു വേണ്ടി നടത്തുന്ന കോലാഹലങ്ങൾ  എത്ര അപലപനീയമാണ്. പരമോന്നത സമിതി തീരുമാനങ്ങൾ എങ്ങും എത്താതെ നീണ്ടു പോകുന്നു. 

നിയമസഭാ തെരഞ്ഞെടുപ്പു കഴിഞ്ഞിട്ട് ആഴ്ചകളായി. തെരഞ്ഞെടുപ്പു ഫലം വന്നിട്ട് ദിവസങ്ങളായി. ഇന്നും ഭരണ പ്രതിസന്ധിയും മുഖപക്ഷ മനോഭാവവും നിമിത്തം കാര്യങ്ങൾ നീണ്ടു പോകുന്നു. 

ഭരണ പക്ഷത്തെ പരാജയപ്പെടുത്തി എതിർ മുന്നണിയിൽ പെട്ടവർ നേടിയ മിന്നുന്ന വിജയം മറന്ന് സ്ഥാനമാനങ്ങൾക്കുവേണ്ടി തെരുവിൽ മുദ്രാവാക്യം വിളികൾ. 

വിജയിച്ച നേതാക്കൾ തമ്മിൽ അധികാര കസേരയ്ക്ക് വേണ്ടി വടംവലി. ദിവസങ്ങൾ കഴിഞ്ഞ് ആഴ്‌ചകൾ ആയിട്ടും നേതൃത്വമില്ലായ്‌മ വെറും പ്രഹേളികയാകുന്നു. തെരഞ്ഞെടുപ്പിൽ അനുകൂലമായി വോട്ട് ചെയ്തു വിജപ്പിച്ച ജനങ്ങളോട് നേതൃത്വത്തിന് യാതൊരു പ്രതിബദ്ധതയുമില്ല. അത് മൂലം പാർട്ടിയുടെ പ്രതിച്ഛായക്കാണ് മങ്ങലേൽക്കുന്നത്. 

ജനങ്ങൾക്ക് യാതൊരു വിലയും ആരും കൽപ്പിച്ചില്ല. രണ്ടോ മുന്നോ പേരുടെ പരമാധികാര കമ്മിറ്റിയുടെ കല്പന കാത്ത് മുഖ്യമന്ത്രിയായി ഒരാളെ തെരെഞ്ഞെടുക്കാൻ കഴിയാതെ അവരും വിഷമ വൃത്തത്തിൽ പെട്ടിരിക്കുന്നു. 

ഭരണ വ്യവസ്ഥ അട്ടിമറിക്കപ്പെടുന്നു. പരമാധികാരത്തിന്റെ സിംഹാസനവും ചെങ്കോലും കാട്ടി ജനങ്ങളെ വട്ടു കളിപ്പിക്കുകയാണവർ. അവരോട് യാതൊരു വിധേയത്വവും ഇല്ലാത്ത നേതൃത്വം. ഇത് 

ജനങ്ങൾക്ക് അസ്വാസ്ഥ്യമുളവാക്കുന്ന അവസ്ഥയാണ്. സമാനരീതിയിൽ തെരഞ്ഞെടുപ്പു നടന്ന സംസ്ഥാനങ്ങളിൽ വിജയിച്ച പാർട്ടി അധികാരമേറ്റ് ഭരണം തുടങ്ങി. 

കേരളത്തിൽ ഒന്നിലധികം പേർ മുഖ്യ സ്ഥാനത്തേക്ക് അവകാശവാദം ഉന്നയിച്ചതിനെ തുടർന്ന് അവർക്ക് സമ്മതിദാനാവകാശം നൽകിയവർക്ക് പറ്റിയ അബദ്ധമാണ് ഇപ്പോഴത്തെ ചർച്ചാ വിഷയം. 

സമൂഹത്തോട് പ്രതിബദ്ധത വേണമെന്ന് ഘോരഘോരം പ്രസംഗിക്കുന്നവർ തന്നെ കാര്യം വരുമ്പോൾ പുറം തിരിഞ്ഞു നിൽക്കുന്നു. പട നയിച്ചവൻ നാട് നയിക്കട്ടെ എന്ന ചിന്താഗതിയുള്ളവരും പൊതു നിരത്തിലിറങ്ങി മുദ്രാവാക്യം വിളിക്കുന്നു. അത് കണ്ട് നേതാക്കൾ അസ്വസ്ഥരാകുന്നു. 

സമ്മർദ്ദം കൈവെടിയണമെന്ന് ആജ്ഞ...!

ആർക്ക് സമ്മർദ്ദം..?

ജനങ്ങൾക്കോ നേതൃത്വത്തിനോ...?

വിഭാഗീയതയാണ് എല്ലായിടത്തും നിഴലിച്ചു കാണുന്നു. 

ചതിയും വഞ്ചനയും അരങ്ങേറുന്നു.  സത്യസന്ധമായി കാര്യങ്ങൾ നടത്തിയവർ കറിയിലിട്ട കറിവേപ്പില പോലെ പുറത്തേക്ക്. 

തൂണും ചാരി നിന്നവൻ പെണ്ണും കൊണ്ട് പോയപോലുള്ള അവസ്ഥ..! 

കടുത്ത തീരുമാനങ്ങൾ കൈക്കൊള്ളാൻ പലർക്കും നട്ടെല്ല് ഇല്ലാതെ പോകുന്നു. ഒടുവിൽ ഇതു മായി പുലബന്ധം പോലുമില്ലാത്ത ചിലരെ സമവായത്തിനു വിളിക്കുന്നു. 

നാം ജീവിക്കുന്ന ചുറ്റുപാടുകളോട് നാം ഉൾപ്പെട്ടു നിൽക്കുന്ന സമൂഹത്തോട് ആരാധിക്കുന്ന സഭയോട് ജന്മം തന്ന മാതാപിതാക്കളോട് സ്വന്തം കുടുംബത്തോട് ജന്മം കൊടുത്ത മക്കളോട് സ്വന്തം കുടുംബത്തോട് പ്രതിബദ്ധതയുണ്ടാകേണമെന്നതാണ് ഓരോ പൗരന്റെയും ധാർമ്മിക ഉത്തരവാദിത്തം. 

പ്രതിബദ്ധത നഷ്ടമായാൽ ബന്ധങ്ങൾക്ക് മങ്ങലേൽക്കും. എന്താണ് പ്രതിബദ്ധത ? പ്രതിബദ്ധത എന്നത്: എടുത്ത തീരുമാനത്തിൽ ഉറച്ചു നിൽക്കുക, ഉത്തരവാദിത്വത്തിൽ വിശ്വസ്തരാകുക, പ്രതിസന്ധിയിലും ദൗത്യം ഉപേക്ഷിക്കാതിരിക്കുക.

ഇത് വെറും വികാരം അല്ല; ഒരു തീരുമാനം ആണ്. സമൂഹത്തിൽ ഇന്ന് കാണുന്ന ബന്ധങ്ങൾ പലതും തകരുന്നത് പ്രതിബദ്ധതയില്ലായ്മയാണ്. 

വിവാഹബന്ധങ്ങൾ, ആത്മീയജീവിതം, ആത്മീയ ശുശ്രൂഷകൾ ആത്മീയ സൗഹൃദങ്ങൾ, ഇവയെല്ലാറ്റിനും പ്രതിബദ്ധത അനിവാര്യമാണ്.

പ്രതിബദ്ധതയുള്ളവരെയാണ് ദൈവം അന്വേഷിക്കുന്നത് സമൂഹത്തോടോ സഭായോടോ പ്രസ്ഥാനത്തോടോ യാതൊരു പ്രതിബദ്ധതയുമില്ലാത്തവരുണ്ട്. സ്വന്തം കാര്യം സിന്ദാബാദ് എന്നതാണ് അവരുടെ തത്വം. 

പ്രതിബദ്ധതയുള്ളവരെയാണ് ദൈവം ഉപയോഗിക്കുന്നത്. നോഹ, അബ്രഹാം, മോശെ, ദാനിയേൽ,പൗലോസ് എന്നിവർ പ്രതികൂല സാഹചര്യങ്ങളിലും ദൈവത്തോടും സമൂഹത്തോടും സഭയോടും പ്രതിബദ്ധതയുള്ളവരായിരുന്നു.  എന്നാൽ പ്രതിബദ്ധതയില്ലാത്ത ചിലരും ഉണ്ടായിരുന്നു.അവരുടെ ജീവിതം പരാജയത്തിലാണ് കലാശിച്ചത്. യൂദാസ്സും ദേമാസും അക്കൂട്ടത്തിൽ പെട്ടവരാണ്. ഇന്നത്തെ സമൂഹത്തിൽ 

കുടുംബജീവിതത്തിൽ പ്രതിബദ്ധത നഷ്ടപ്പെടുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. കുടുംബ ജീവിതത്തിൽ പ്രതിബദ്ധത നഷ്ടമായതാണ്  ഇന്നത്തെ കുടുംബബന്ധങ്ങൾ തകരാൻ കാരണം:

സഹിഷ്ണുതയില്ലായ്മ, ഉത്തരവാദിത്വമില്ലായ്മ, സ്വാർത്ഥത മനോഭാവം, ഭർത്താവും ഭാര്യയും വിധേയത്വമില്ലായ്മ ഇവയെല്ലാം പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. 

Advertisement

സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്.  GCC ഡ്രൈവിംഗ് ലൈൻസ്  ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement