സജി വർഗ്ഗീസ് മണിയാറിന്റെ ലേഖന സമാഹാരം ‘ഒരാൾ’ ഷിക്കാഗോയിൽ പ്രകാശനം ചെയ്തു
ഷിക്കാഗോ: ക്രൈസ്തവ എഴുത്തുകാരൻ സജി വർഗ്ഗീസ് മണിയാറിന്റെ പുതിയ ലേഖന സമാഹാരമായ "ഒരാൾ" പുസ്തകം പ്രകാശനം ചെയ്തു. പിസിഎൻഎകെ ഷിക്കാഗോ മീറ്റിങ്ങിൽ നടന്ന യോഗത്തിൽ റവ. തോമസ് മുല്ലയ്ക്കൽ ആണ് പുസ്തകത്തിന്റെ ആദ്യപ്രതി പ്രകാശനം ചെയ്തത്. ദൈനംദിന ജീവിതത്തിൽ മനുഷ്യൻ നേരിടുന്ന ഒട്ടനവധി സങ്കീർണ്ണമായ പ്രശ്നങ്ങൾക്ക് ലളിതമായ പരിഹാരം കണ്ടെത്താൻ ഈ പുസ്തകത്തിന്റെ പാരായണം ഏറെ സഹായകമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഹ്യൂസ്റ്റണിൽ നിന്നുള്ള റവ. ഏബ്രഹാം ചാക്കോ അധ്യക്ഷത വഹിച്ച ചടങ്ങിൽ റവ. ജോർജ്ജ് കെ സ്റ്റീഫൻസൺ, റവ. ഷിബു തോമസ്സ്, റവ. സാബു വർഗ്ഗീസ് തുടങ്ങി ആത്മീയ - സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുത്തു സംസാരിച്ചു.
'ക്രൈസ്തവ ബോധി'യാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 150 രൂപയാണ് വില. പുസ്തകം ആവശ്യപ്പെടാൻ താല്പര്യമുള്ളവർ sajimaniyar3@gmail.com എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടാം.
Advertisement
























































