പ്രയ്സ് ഗോസ്പൽ ചർച്ചിൻ്റെ 'ബ്ലസ് കരിക്കം - 2026' ഇന്ന് ജനു.4 മുതൽ
കൊട്ടാരക്കര: കരിക്കം പ്രയ്സ് ഗോസ്പൽ ചർച്ചിൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ബ്ലെസ്സ് കരിക്കം - 2026 സുവിശേഷ യോഗവും സംഗീത വിരുന്നും ജനുവരി 4 ഇന്ന് മുതൽ 6 ചൊവ്വ വരെ ദിവസവും വൈകിട്ട് 6 മുതൽ 9 വരെ കൊട്ടാരക്കര കരിക്കം SDA സ്കൂളിന് സമീപം പ്രയ്സ് ഗോസ്പൽ സെൻ്റർ എബനേസർ നടക്കും. പാസ്റ്റർ സാമു പത്തനാപുരം, പാസ്റ്റർ അജി ആൻ്റണി റാന്നി, പാസ്റ്റർ ഷാജി എം പോൾ (പൗവർവിഷൻ) എന്നിവർ പ്രസംഗിക്കും. ഗസ്റ്റ് സിംഗർ ജോൺസൺ അടൂരിൻ്റെ നേതൃത്വത്തിൽ സെറാഫിക്ക് വോയിസ് ആരാധനാ നയിക്കും. പാസ്റ്റർ രാജു ഐസക്ക് യോഗങ്ങൾക്ക് നേതൃത്വം നൽകും.
വിവരങ്ങൾക്ക്:- +919947027353

