ബെഥേൽ ഗോസ്പൽ അസംബ്ലി ജനറൽ കൺവെൻഷൻ ജനു. 29 മുതൽ

ബെഥേൽ ഗോസ്പൽ അസംബ്ലി  ജനറൽ കൺവെൻഷൻ ജനു. 29 മുതൽ

ഓവർസിയർ റവ. ഡോ.ജോയ്. പി. ഉമ്മൻ, ഭാര്യ ഗ്രെയ്‌സ് ഉമ്മൻ എന്നിവർ

പത്തനാപുരം : ബെഥേൽ ഗോസ്പൽ അസംബ്ലി 35ാമത് ജനറൽ കൺവെൻഷൻ ജനുവരി 29 വ്യാഴാഴ്ച മുതൽ ഫെബ്രുവരി 1 ഞായർ വരെ ആസ്ഥാനമായ പത്തനാപുരം ബെഥേൽ കൺവെൻഷൻ സെന്ററിൽ നടക്കും.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നുമുള്ള സഭകളിലെ കർത്തൃ ശുശ്രൂഷകന്മാരും പങ്കെടുക്കുന്ന ഈ മഹായോഗങ്ങൾക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു.

ഓവർസിയർ റവ. ഡോ.ജോയ്. പി. ഉമ്മൻ ഉദ്ഘാടനം ചെയ്യും. പാസ്റ്റർ ജോൺസൻ ഡാനിയേൽ, പാസ്റ്റർ കുമാർ ദാസ് ഡി.ജെ., പാസ്റ്റർ കെ. ആർ. മനോജ്‌, പാസ്റ്റർ ജോസ് ഐകരപ്പടി, മിസ്സിസ് ഗ്രെയ്‌സ് ഉമ്മൻ തുടങ്ങിയവർ പ്രസംഗിക്കും.

29 ന്‌ രാവിലെ 10.30 ന്‌ ശുശ്രൂഷകന്മാരുടെ കുടുംബ സമ്മേളനത്തോടെ ആരംഭിക്കുന്ന മഹായോഗത്തിൽ സഭയുടെ എക്സിക്യുട്ടീവ് അംഗങ്ങളും, പ്രെസ്ബിറ്റർമാരും വിവിധ യോഗങ്ങൾക്ക് അദ്ധ്യക്ഷതവഹിക്കും. ബൈബിൾ ക്ലാസുകൾ, ശുശ്രൂഷക സമ്മേളനങ്ങൾ, സഹോദരീ സമ്മേളനം , സൺ‌ഡേസ്കൂൾ - യുവജന സമ്മേളനം, പൊതു സമ്മേളനങ്ങൾ തുടങ്ങിയവയും, ശനിയാഴ്ച രാവിലെ 9 ന് സ്നാനശുശ്രൂ ഷയും 10.30 മുതൽ സഹോദരീ സമ്മേളനവും, ഉച്ചകഴിഞ്ഞ് 2 ന് ജനറൽ ബോഡി യോഗവും, വരുന്ന വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കുകയും, 3 മുതൽ യുവജന സമ്മേളനവും നടക്കും.

ഞായറാഴ്ച രാവിലെ 8 ന് ആരംഭിക്കുന്ന വിശുദ്ധ സഭായോഗത്തോടും, തിരുമേശ ശുശ്രൂഷയോടുംകൂടെ യോഗം സമാപിക്കും. ബി.ജി. എ.ക്വയർ ഗാനശുശ്രൂഷ നിർവ്വഹിക്കും.

ജനറൽ സെക്രട്ടറി റവ. എം. ഒ. അനിയൻ ജനറൽ കൺവീനറായും, സെക്ഷൻ പ്രെസ്ബിറ്റർമാർ കൺവീനർമാരായും വിവിധ കമ്മറ്റികളുടെ ചുമതലയിൽ  ക്രമീകരണങ്ങൾ പൂർത്തിയാകുന്നു.