എൻപി എഡ്യൂക്കേറ്റർ ഓഫ് ദി ഇയർ പുരസ്കാരം ഡോ. ആനി ഏബ്രഹാമിന്
ടെക്സസ് : എഴുത്തുകാരിയും പ്രഭാഷകയുമായ ഡോ.ആനി എബ്രഹാമിനു നഴ്‌സ് പ്രാക്ടീഷ്ണേഴ്സ് സംഘടനയുടെ 2025ലെ എൻപി എഡ്യൂക്കേറ്റർ ഓഫ് ദി ഇയർ പുരസ്കാരം ലഭിച്ചു.
നിലവിൽ ബെയ്‌ലർ യൂണിവേഴ്‌സിറ്റിയിലെ ലൂയിസ് ഹെറിംഗ്ടൺ സ്‌കൂൾ ഓഫ് നഴ്‌സിംഗിൽ ക്ലിനിക്കൽ അസോസിയേറ്റ് പ്രൊഫസറും ഫാമിലി നഴ്‌സ് പ്രാക്ടീഷണർ ട്രാക്ക് കോർഡിനേറ്ററുമാണ് ഡോ. ആനി എബ്രഹാം.
എഴുത്തുകാരിയും പ്രാദേശിക, ദേശീയ, അന്തർദേശീയ സമ്മേളനങ്ങളിലെ പ്രഭാഷകയാണ് ഡോ.ആനി എബ്രഹാം, പ്രാഥമിക പരിചരണത്തിലും നഴ്സിംഗ് വിദ്യാഭ്യാസത്തിലും വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. അമേരിക്കയിലെ നഴ്സസ് ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ ഫാക്കൽറ്റി ഉപദേഷ്ടാവ് കൂടിയാണ്.
ടെക്സസ് നഴ്‌സ് പ്രാക്ടീഷണേഴ്‌സ് നോമിനേഷൻ കമ്മിറ്റിയുടെ ചെയർമാനായും ഇന്ത്യൻ നഴ്‌സസ് അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസിന്റെ APRN ചെയർമാനായും സേവനമനുഷ്ഠിക്കുന്നു.
ഭർത്താവ് നിരണം സ്വദേശിയും ഡാളസ് അഗാപ്പെ സഭയിലെ മലയാളം ശുശ്രൂഷകനുമായ ജോൺ ഏബ്രഹാം.

