119-ാം സങ്കീർത്തനം മന:പാഠം ചൊല്ലി ജോയാനയും ജെറമിയും
ബെംഗളൂരു: 119-ാം സങ്കീർത്തനം മന:പാoമാക്കി എം.ജെ ജോയാനയും, ജെറമി ഡാൻ കോശിയും ശ്രദ്ധേയരായി. ശാന്തിനഗർ ശാലേം അസംബ്ലി ഓഫ് ഗോഡ് സൺഡേസ്കൂൾ ഡിപ്പാർട്ട്‌മെൻ്റിൻ്റെ നേതൃത്വത്തിൽ നടത്തിയ മത്സരത്തിലാണ് 176 വാക്യങ്ങളും മനഃപാഠമാക്കിയത്.
ശാലേം എ.ജി സഭാംഗങ്ങളായ കെ.എം ജിജീഷ് - അജി സോസയുടെയും മകളാണ് ജോയാന.
സുമേഷ് കോശി - ചിത്ര ആൻ ജോയിയുടെയും മകനാണ് ജെറമി ഡാൻ കോശി.



