LIFT CANADA : തലമുറയെ വാർത്തെടുക്കുവാൻ കാനഡയിൽ നിന്നും ഒരു പുതിയ കാൽവയ്പ്പ്

LIFT CANADA : തലമുറയെ വാർത്തെടുക്കുവാൻ കാനഡയിൽ നിന്നും ഒരു പുതിയ കാൽവയ്പ്പ്

വാർത്ത: ജസ്റ്റിൻ ജോർജ് കായംകുളം

ടോറോന്റോ : ജീവിതത്തിൽ പ്രതീക്ഷ നഷ്ടപ്പെട്ട യുവജനങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുവാനും ജീവിത പ്രതിസന്ധികളെ ധൈര്യപൂർവ്വം അതിജീവിക്കുവാനും കാനഡയിലെ ഒരു കൂട്ടം യുവജനങ്ങളുടെ ഹൃദയത്തിൽ ഉരുതിരിഞ്ഞ ആശയമാണ് ലിഫ്റ്റ് കാനഡ (ലിവിങ് ഇൻ ഫെയ്ത്ത റ്റുഗദർ ). വളരെ നാളത്തെ പ്രാർത്ഥനയുടെയും പ്രയത്നത്തിന്റെയും ഫലമായി  മെയ് 31നു ഒന്റാറിയോയിലെ ലണ്ടൻ പട്ടണത്തിൽ  പാസ്റ്റർ. വിൽസൺ ചെറിയാൻ (ടോറോന്റോ ) പ്രാർത്ഥിച്ചു സോഫ്റ്റ് ലോഞ്ച് നിർവഹിച്ചു .  പാസ്റ്റർമാരായ ഫിന്നി സാമുവേൽ ലണ്ടൻ ഒന്റാറിയോ , ബിനു ജേക്കബ് നയാഗ്രാ, ഷിനു തോമസ് വിൻഡ്സർ , ഫിന്നി ബെൻ ജോസ് നയാഗ്രാ, ഇവാ : ബിജു മാത്തൻ, ഇവാ : ബിജു പി സാം എന്നിവർ സന്നിഹിതരായിരുന്നു .ഈ പ്രവർത്തനഉദ്ഘാടനത്തിന് വിശ്വാസികളുടെ ഒരു സമൂഹം സാക്ഷ്യം വഹിച്ചു . റോയൽ ടൈറ്റൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലണ്ടൻ ഒണ്ടാരിയോയിൽ നടന്ന ഇൻഡർ ചർച്ച് ക്രിക്കറ്റ് ടൂർണ്ണമെന്റ് ലിഫ്റ്റിന്റെ സോഫ്റ്റ് ലോഞ്ചിന് വേദിയായി .

മദ്യത്തിനും മയക്കുമരുന്ന് എതിരെ ലഹരി വിരുദ്ധ സെമിനാറുകൾ, സാമ്പത്തിക വിദ്യാഭ്യാസം, ജീവിത പ്രതിസന്ധികളെ നേരിടുവാനുള്ള ശരിയായ വിദ്യാഭ്യാസം, സാമൂഹ്യ തിന്മകൾക്കെതിരെയുള്ള പോരാട്ടം , ശില്പശാലകൾ , ബോധവൽക്കരണ സെമിനാറുകൾ , കരിയർ ഗൈഡൻസ്,മിഷൻ ചലഞ്ച് എന്നിവ ലിഫ്റ്റ് ന്റെ പ്രവർത്തന പദ്ധതികളിൽ ചിലതാണ് .

ലിഫ്റ്റിന്റെ പ്രവർത്തനങ്ങളിൽ പങ്കാളിയാകുവാനും സഹായം ആവശ്യമുള്ളവരെ റഫർ ചെയ്യുവാനും സംഘടനയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെയൊ വെബ്സൈറ്റിലൂടെയോ ബന്ധപ്പെടാം.