ഗ്ലോറിയ മിനിസ്ട്രീസ് യുവജന ക്യാമ്പ് 


ഗ്ലോറിയ മിനിസ്ട്രീസ് യുവജന ക്യാമ്പ് 
ad
ad
ad

തൃശ്ശൂർ :ഗ്ലോറിയ മിനിസ്ട്രീസിന്റെ ആഭി മുഖ്യത്തിൽ നടത്തപ്പെടുന്ന യുവജന ക്യാമ്പ് സെപ്റ്റംബർ 20,21 ഞായർ, തിങ്കൾ ദിവസങ്ങളിൽ വിലങ്ങന്നൂർ ദർശന ഓഡിറ്റോറിയത്തിൽ നടക്കും. ഞായർ വൈകീട്ട് 4 മുതൽ തിങ്കൾ വൈകീട്ട് 4 വരെയാണ് ക്യാമ്പ്. ഡോ. കെ. പി സജികുമാർ, ഡോ. എം. വി. സെബാസ്റ്റ്യൻ, ഇവാ. ഉമ്മൻ പി. ക്ലമൻസൺ എന്നിവർ ക്ലാസുകൾ നയിക്കും.

ad
ad
ad

"നിലനിൽക്കുക... നേടുക " എന്നതാണ് ചിന്താവിഷയം. 15 വയസ്സ് മുതൽ 30 വയസ്സ് വരെയുള്ളവർക്ക് പങ്കെടുക്കാം. ഷാലോം ബാൻഡ്, ഷാരോൺ ചർച്ച് മ്യൂസിക് ടീം എന്നിവർ ഗാനശുശ്രുഷ നിർവഹിക്കും. ക്യാമ്പ് ഫീസ് 50 രൂപ. താമസവും ഭക്ഷണവും ക്രമീകരിക്കുന്നതാണ്.പങ്കെടുക്കുന്നവർ സെപ്റ്റംബർ 17 നകം പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.

ഡോ. എ. സി. ജോസ്, പാസ്റ്റർ സി. വി ലാസർ, പാസ്റ്റർ ബെൻ റോജർ, ടോണി ഡി. ചെവൂക്കാരൻ, പി. പി ജേക്കബ് എന്നിവർ നേതൃത്വം നൽകും.