മല്ലപ്പള്ളി യുപിഎഫ് വിബിഎസ് ഏപ്രിൽ 1 നാളെ മുതൽ
പുതുശ്ശേരി: മല്ലപ്പള്ളിയിലും പരിസരപ്രദേശങ്ങളിലുമുള്ള സഭകളുടെ ഐക്യവേദിയായ മല്ലപ്പള്ളി യു പി എഫ് ൻ്റെ ആഭിമുഖ്യത്തിൽ നാളെ ബുധൻ മുതൽ ശനി വരെ (ഏപ്രിൽ 1- 4), പുതുശ്ശേരി സെന്റ് തോമസ് സ്ക്കൂൾ ഓഡിറ്റോറിയത്തിൽ മൂന്നാമത് സംയുക്ത വി ബി എസ് നടക്കും. യു പി എഫ് ഗ്ലോബൽ അലയൻസ് ചെയർമാൻ പാസ്റ്റർ സാം പി ജോസഫ് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ എം യു പി എഫ് പ്രസിഡന്റ് പാസ്റ്റർ ടി വി പോത്തൻ ഉദ്ഘാടനം ചെയ്യും. എക്സൽ ടീം സിലബസ് അനുസരിച്ച് ക്ലാസ്സുകൾ നടക്കും. ” മൈൽസ്റ്റോൺ” എന്നതാണ് ഈ വർഷത്തെ തീം.
ജനറൽ കൺവീനേഴ്സ് ആയി പാസ്റ്റർ വി വി ജേക്കബ്, ബ്രദർ.എം. എ ഫിലിപ്പ്, ചെയർമാൻമാരായി പാസ്റ്റർ സാം പി ജോസഫ്, ടി എം വറുഗീസ്, ഡയറക്ട്ടേഴ്സ് ആയി പാസ്റ്റർമാരായ അഭയാ സാം, സാം ഫിലിപ്പ്, ഫിനാൻസ് കൺവീനർ പാസ്റ്റർ ഐസക്ക് തോമസ് എന്നിവർ നേതൃത്വം നൽകും.
4-ന് (ശനി) റാലിയോടും കുട്ടികളുടെയും, അധ്യാപകരുടെയും വിവിധ പരിപാടികളോടും
പൊതുസമ്മേളനത്തോടുകൂടി വ ബിഎസ് 12.30 ന് സമാപിക്കും.

Advertisement




































































