ഡോ. ഏഴംകുളം സാംകുട്ടി : പേനയെ പടവാളാക്കിയ വ്യക്തി
അനുസ്മരണം
ഡോ. ഏഴംകുളം സാംകുട്ടി : പേനയെ പടവാളാക്കിയ യുവാവ്
പാസ്റ്റർ റെജി മൂലേടം
ശാസ്ത്രത്തിന്റെ വളർച്ചയും യുക്തിവാദത്തിന്റെ വ്യാപനവും, ബൈബിളിന്റെ ആധികാരികതയെയും വീക്ഷണത്തെയും വെല്ലുവിളിക്കുന്ന കാലം. ഡോ. എ.ടി കോവൂരും, ഇടമറുകും ഒക്കെ അരങ്ങു തകർത്തു കൊണ്ട്, യുവജനങ്ങളെ മസ്തിഷ്ക്ക പ്രക്ഷാളനം ചെയ്യുന്ന സമയം.
അടിയുറച്ച ദൈവ വിശ്വാസത്തിന്റെ അടിത്തറയിൽ നിന്ന് ഉയർന്നുവന്ന ഒരു ചെറുപ്പക്കാരൻ 1970 കളിൽ അതിനെതിരെ പോരാടാൻ, തന്റെ ചിന്തയും പഠനവും ഒപ്പം തൂലികയും ഒന്നിച്ചു കൊണ്ടുവന്നു. അതാണ് ഡോ. ഏഴoകുളം സാംകുട്ടി.
ഇംഗ്ലീഷ് സാഹിത്യത്തിൽ എം.എ വിദ്യാർത്ഥി ആയിരിക്കുന്ന കാലം മുതൽ എഴുത്തിൽ മികവ് കാട്ടിയിരുന്നു. പരന്ന വായനയും ആഴത്തിലുള്ള പഠനവും, നിരവധി ലേഖനങ്ങൾ അക്കാലത്തു മനോരമ സപ്പ്ളിമെന്റൽ പ്രസിദ്ധീകരിക്കുവാൻ ഇടയായി. ' യുക്തിവാദം ശനിദിശയിൽ ', 'ശാസ്ത്രവും ബൈബിളും ' തുടങ്ങിയവ തന്റെ എഴുതപ്പെട്ട വെല്ലുവിളികളാണ്. നൂറുകണക്കിന് കോളേജ് വിദ്യാർഥികൾക്കും ചെറുപ്പക്കാർക്കും, വിശ്വാസത്തിന്റെ ശക്തി വർധിപ്പിക്കുവാൻ ദൈവം തന്നെ ഉപയോഗിച്ചു.
അമേരിക്കയിൽ കോളേജ് അധ്യാപകൻ, മികച്ച പ്രഭാഷകൻ, ഗാന രചയിതാവ്, സമർത്ഥനായ എഴുത്തുകാരൻ, വലിയ സുഹൃത്ത് വലയത്തിന്റെ ഉടമ, തലക്കനം ഇല്ലാത്ത സ്നേഹിതൻ, ലളിത ജീവിതം മുഖമുദ്രയാക്കിയ വ്യക്തി ഇതെല്ലാമാണ്
ഡോ. സാംകുട്ടി.
1978ൽ ഡിഗ്രി വിദ്യാർത്ഥിയായിരിക്കുമ്പോൾ ഗുഡ്ന്യൂസ് വാരികയിലെ 'യുവതരംഗം' കോളത്തിൽ, ഞാൻ ആദ്യമായി എഴുതിയ ഒരു ചെറു ലേഖനം വായിച്ചിട്ട്, ഒരു പ്രോത്സാഹന കത്ത് അമേരിക്കയിൽ നിന്ന് അയച്ചത്, ഇന്നും സ്മൃതിപഥത്തിൽ നിന്നും മാറാതെ നിൽക്കുന്നു. ഒപ്പം, തന്റെ പുസ്തക ശേഖരത്തിൽ നിന്നും, വായിച്ചു കഴിഞ്ഞ പത്തു ചെറു പുസ്തങ്ങൾ സീ മെയിലിൽ അയച്ചതും , 19 കാരനായ ഞാൻ ഒരു നിധി പോലെയാണ് കരുതിയത്. ആ കത്ത്, പിൽകാലത്തു എഴുത്തിനു കൂടുതൽ ഊർജ്ജം പകർന്നു തന്നു. ആ വ്യക്തി ബന്ധത്തിന്റെ ഊഷ്മളത, ദശകങ്ങൾ തുടരുകയും ചെയ്തിരുന്നു. ദൈവീക നിയോഗം പൂർത്തീകരിച്ചു കർത്തൃസന്നിധിയിൽ താൻ ചേർക്കപ്പെട്ടു.
Advertisement


























സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്. GCC ഡ്രൈവിംഗ് ലൈൻസ് ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement



































































