കുടമുരുട്ടി ഐപിസിയിൽ സപ്തദിന ഉപവാസ പ്രാർഥനയ്ക്ക് തുടക്കമായി

കുടമുരുട്ടി ഐപിസിയിൽ സപ്തദിന ഉപവാസ പ്രാർഥനയ്ക്ക് തുടക്കമായി

റാന്നി: ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ എബനേസർ കുടമുരുട്ടി സഭയുടെ ആഭിമുഖ്യത്തിൽ 7 ദിന ഉപവാസ പ്രാർത്ഥനയും ഉണർവ്വ് യോഗങ്ങളും ഓഗസ്റ്റ് 11 തിങ്കൾ മുതൽ 17 ഞായർ വരെ രാവിലെ 10.15 നും വൈകിട്ട് ആറുമണിക്കും യോഗങ്ങൾ സഭയിൽ നടക്കും.

 പാസ്റ്റർ വർഗീസ് എബ്രഹാം റാന്നി (രാജു മേത്ര), പാസ്റ്റർ അജി ആന്റണി റാന്നി, പാസ്റ്റർ ബേബി ജോൺസൺ കടമ്പനാട്, പാസ്റ്റർ ബിജു ശാമുവേൽ നെയ്യാറ്റിൻകര, പാസ്റ്റർ ഫിലിപ്പ് ജോസഫ് ഒറീസ, പാസ്റ്റർ സാം ജോസഫ് ഒറീസ, പാസ്റ്റർ സന്തോഷ് മേമന റാന്നി, പാസ്റ്റർ കെ പി ജോയിക്കുട്ടി മല്ലപ്പള്ളി, പാസ്റ്റർ ഇ.റ്റി രാജൻ കുടമുരുട്ടി എന്നിവർ പ്രസംഗിക്കും. പാസ്റ്റർ സന്തോഷ് വർഗീസ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

Advertisement