ഡോ. ഫിലുമോൻ ജോസഫിന് ദൈവസഭ ഇടുക്കി സെൻറർ ആദരവ് നൽകി
ഇടുക്കി: കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി യൂണിവേഴ്സിറ്റി ( CUSAT ) നിന്നും പിഎച്ച്ഡി കരസ്ഥമാക്കിയ ഡോ. ഫിലുമോൻ ജോസഫിന് ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് ഇടുക്കി സെൻറർ ആദരവ് നൽകി. ഒക്ടോബർ 17 ന് അമരാവതി ലൈറ്റ് ഹൗസ് ദൈവസഭയിൽ നടന്ന സമ്മേളനത്തിൽ ദൈവസഭ മുൻ അസിസ്റ്റൻറ് ഓവർസിയർ പാസ്റ്റർ പി ജി മാത്യൂസ് ആദരവ് മൊമെന്റോ കൈമാറി. ദൈവസഭ കൗൺസിൽ സെക്രട്ടറി പാസ്റ്റർ ഷാജി എം സ്കറിയ അധ്യക്ഷനായിരുന്ന മീറ്റിംഗിൽ സെൻറർ സെക്രട്ടറി പാസ്റ്റർ സന്തോഷ് ഇടക്കര, പാസ്റ്റർ സജി കെ കെ, പാസ്റ്റർ പ്രിൻസ് തോമസ്, പാസ്റ്റർ സെൽവരാജ് കുറുപ്പ്, പാസ്റ്റർ അജി സി ടി, പാസ്റ്റർ തോമസ് ബി, സെൻറർ ട്രഷർ ബൈജു വർഗീസ് സൺഡേ സ്കൂൾ, വൈപ്പിഇ, എൽ എം പ്രവർത്തകർ എന്നിവർ നേതൃത്വം നൽകി. ദൈവസഭ ഇടുക്കി സെന്ററിലെ ചെറുതോണി സഭ അംഗമായ ഡോക്ടർ ഫിലുമോൻ ജോസഫ് ദൈവസഭ സൺഡേ സ്കൂൾ ഹൈറേഞ്ച് സോണൽ സെക്രട്ടറിയും ഇടുക്കി സെൻറർ കോർഡിനേറ്ററുമാണ്.






