പത്താം ക്ലാസ് പാസ്സാകാത്ത ഐപിസി ശുശ്രൂഷകർക്കായി സൗജന്യ പഠന പദ്ധതി; അപേക്ഷ ക്ഷണിച്ചു

പത്താം ക്ലാസ് പാസ്സാകാത്ത ഐപിസി ശുശ്രൂഷകർക്കായി സൗജന്യ പഠന പദ്ധതി; അപേക്ഷ ക്ഷണിച്ചു

കുമ്പനാട്: ഐപിസി കേരള സ്റ്റേറ്റ് ചർച്ച് പ്ലാന്റിംഗ് ബോർഡിന്റെ ആഭിമുഖ്യത്തിൽ, പത്താം ക്ലാസ് പാസ്സാകാത്ത ഐപിസിയിലെ മുതിർന്ന ശുശ്രൂഷകർക്കായി കേരള സാക്ഷരതാ മിഷന്റെ എസ്എസ്എൽസി തുല്യതാ പരീക്ഷാ പദ്ധതിയിലേക്ക് സൗജന്യമായി പഠിക്കാൻ അവസരമൊരുങ്ങുന്നു. സഭാ ശുശ്രൂഷയിൽ വർഷങ്ങളായി ആത്മാർത്ഥമായി സേവനം അനുഷ്ഠിക്കുന്ന, എന്നാൽ പത്താം ക്ലാസ് വിദ്യാഭ്യാസം പൂർത്തിയാക്കാൻ കഴിയാതെ പോയതുമായ ശുശ്രൂഷകരെ വിദ്യാഭ്യാസപരമായി ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വേറിട്ട പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്.

പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകരുടെ എസ്.എസ്.എൽ.സി തുല്യതാ പരീക്ഷാ ഫീസ് പൂർണ്ണമായും സൌജന്യമായിരിക്കും. കൂടാതെ ഇവർക്കായി പ്രത്യേക ഓൺലൈൻ പഠന ക്ലാസുകളും വിദഗ്ദ്ധരുടെ നേതൃത്വത്തിൽ കൃത്യമായ പഠന മാർഗനിർദ്ദേശങ്ങളും ലഭ്യമാക്കും.

പത്താം ക്ലാസ് യോഗ്യതയില്ലാത്ത ഐപിസി ശുശ്രൂഷകർക്ക് ഈ സുവർണ്ണാവസരം പ്രയോജനപ്പെടുത്താവുന്നതാണ്. താല്പര്യമുള്ളവർ പൂരിപ്പിച്ച അപേക്ഷകൾ ജൂലൈ 10-നകം ഐപിസി സ്റ്റേറ്റ് ഓഫീസിൽ എത്തിക്കേണ്ടതാണ്. 

കൂടുതൽ വിവരങ്ങൾക്ക്:  79070 72441, 99470 59489, 99475 43189, 93491 16074, 97461 62352, 97475 14364 

Advertisement