മുട്ടമ്പലം കൊച്ചായൻ
തയ്യാറാക്കിയയത്
സന്ദീപ് വിളമ്പുകണ്ടം
വിശ്വാസവീരൻ, രോഗശാന്തി - ഭൂത ശാന്തി വരപ്രാപ്‌തൻ, പ്രാർഥനാ പോരാളി, വിശുദ്ധ ജീവിതത്തിനുടമ എന്നിങ്ങനെ ഒട്ടനവധി പര്യായങ്ങൾക്ക് ഉടമയാണ് കൊച്ചായൻ എന്ന പാസ്റ്റർ വി.എം. മാത്യു മുട്ടമ്പലം. ലോകപ്രശസ്‌തനോ, വലിയ സഭാ നേതാവോ, മെഗാ കൺവൻഷൻ പ്രസംഗ കനോ ഒന്നുമല്ലായിരുന്നു പാസ്റ്റർ വി.എം. മാത്യു. പക്ഷെ, വിദൂരങ്ങളിൽ നിന്നുപോലും അനേകർ മുട്ടമ്പലത്തു കൃപാവരപ്രാപ്തനായ അദ്ദേഹത്തിന്റെ അടുക്കൽ വരുമായിരുന്നു. അന്യഭാഷയോടുകൂടിയ ഹ്രസ്വമായ പ്രാർഥന, കടിച്ചാൽ പൊട്ടാത്ത വാക്കുകളോ, പ്രാസങ്ങളോ ഇല്ലാത്ത ലളിതമായ വാക്കുകൾ ഉപയോഗി ച്ചുള്ള ശബ്ദം ഉയർത്തിയുള്ള അദ്ദേഹത്തിന്റെ പ്രാർഥന അത്ഭുതങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. 90 വയസ്സു പിന്നിട്ട കോട്ടയംകാരുടെ മാളികവീ ട്ടിൽ കൊച്ചായൻ ജീവിച്ചിരിക്കുന്ന വിശ്വാസനായകന്മാരിൽ ഒരാളാണ്.
ജനനം കായകുളത്തായിരുന്നു. യുവാവാ യിരുന്നപ്പോൾ ചെവിയിൽ മുഴങ്ങിയ ദൈവി ളിയുടെ അടിസ്ഥാനത്തിൽ അമ്മയോടുമാത്രം യാത്രപറഞ്ഞു ഏഴു പതിറ്റാണ്ടുകൾക്ക് മുമ്പ് വടക്കാഞ്ചേരിയിൽ നിന്നും കോട്ടയത്തേക്ക് ബസു കയറിയ വി.എം. മാത്യുവിന്റെ വിശ്വാ സയാത്ര അന്നാരംഭിച്ചതാണ്. കോട്ടയം ക ഞ്ഞിക്കുഴിയിലേക്കുള്ള യാത്രയിൽ കണ്ട ഒരു സ്ത്രീയോടു പറഞ്ഞ ദൈവവചനമാ ണ് അദ്ദേഹത്തിന്റെ ശുശ്രൂഷയുടെ തുടക്കം. അദ്ദേഹത്തിൻ്റെ വാക്കുകൾ ആ സ്ത്രീയെ മാനസാന്തരത്തിലേക്കു നയിച്ചു. തുടർന്ന് മു ട്ടമ്പലത്തു വീട്ടിലെ ഒരു മുറിയിൽ ആരംഭിച്ച പ്രാർഥന ആയിരങ്ങളെ ക്രിസ്‌തുവിലേയ്ക്ക് നയിച്ചു.
എല്ലാവർഷവും ദീർഘദിവസങ്ങൾ നീ ളുന്ന കഠിനമായ ഉപവാസ പ്രാർഥനകൾ അദ്ദേഹത്തെ കൂടുതൽ ശക്തനാക്കി. ദൈ വവേലയോടുള്ള അമിതമായ ആത്മാർഥത കാരണം വിവാഹംവരെ ത്യജിച്ചു. ദൈവവേല യിൽ തന്നെ സഹായിക്കാൻ തൻ്റെ സഹോദരി സലോമി അമ്മച്ചിയും വിവാഹം വെടിഞ്ഞു അദ്ദേഹത്തിനോടൊപ്പം കർത്തൃവേലയിൽ വ്യാപൃതയായി. കാൽകഴുകൽ ശുശ്രൂഷയ്ക്ക് ഏറെ പ്രാധാന്യം നൽകിയ അദ്ദേഹം തീവ്ര വിശ്വാസജീവിതത്തിനു ഉടമയായിരിക്കുമ്പോൾ തന്നെ എല്ലവർക്കും പ്രിയനായിരുന്നു.
കുഷ്ഠരോഗികൾ ഉൾപ്പെടെ നിരവധി മാ റാരോഗികൾ മുട്ടമ്പലത്തെ സിയോൻ പ്രാർഥനാലയത്തിൽ വരികയും അവിടെ അത്ഭുത രോഗശാന്തികൾ നടന്നിട്ടുണ്ടെന്ന് അനേകർ സാക്ഷ്യപ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്. മരിച്ച കുഞ്ഞുമായി പ്രാർഥിക്കാൻ വന്ന ഒരു മാതാവ് ജീവൻ തിരിച്ചുകിട്ടിയ കുഞ്ഞുമായി തിരികെ പോയ സംഭവത്തിനും, ഭൂതങ്ങൾ വിട്ടുപോയ നിരവധി സംഭവങ്ങൾക്കും ദൃക്‌സാക്ഷിയായ വ്യക്തികൾ ഇന്നും മുട്ടമ്പലത്തിന്റെ സമീപ പ്രദേശങ്ങളിലുണ്ട്. ദൈവശക്തിയാൽ രോഗ ശാന്തികൾ നടന്നു, കുഷ്‌ഠരോഗികൾ സുഖപ്പെ ട്ടു, ദുഷ്ടാത്മാക്കൾ ഓടിപ്പോയി എന്നിങ്ങനെ ഒട്ടനവധി കാര്യങ്ങൾക്ക് സാക്ഷ്യം വഹിച്ച ഇടമാണ് മുട്ടമ്പലത്തെ സിയോൻ സഭയും മാളിയേക്കൽ വീടും. ഇന്നും വിശ്വാസികളു ടെയും പ്രാദേശികരുടെയും സാക്ഷ്യങ്ങൾ അതിന്റെ തെളിവുകളാണ്.
"വിശ്വാസത്തിന്റെ നായകനും പൂർത്തി വരുത്തുന്നവനുമായ യേശുവിനെ നോക്കു വിൻ" എന്ന വചനം ഇടക്കിടയ്ക്ക് ഉറക്കെ വിളിച്ചുപറയുന്ന കൊച്ചായൻ കോട്ടയത്തെ വിശ്വാസസമൂഹത്തിനു സുപരിചിതനാണ്. അദ്ദേഹത്തിന്റെ സഹോദരി സലോമിയമ്മച്ചിയുടെ മരണശേഷം ഇളയസഹോദരി അച്ചാമ്മ അമ്മച്ചി ദീർഘ വർഷങ്ങൾ തന്നെ ശിശ്രൂഷിച്ചു. 2026 ഫെബ്രുവരി 10നു അച്ചാമ്മ അമ്മച്ചി കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
1995 മുതൽ പാസ്റ്റർ വി.എം. മാത്യുവും, അദ്ദേഹത്തിന്റെ പ്രവർത്തനഫലമായി വളർന്ന മുട്ടമ്പലത്തെ സിയോൻ സഭയും ഐപിസി കോട്ടയം സൗത്ത് സെൻ്ററിനോട് ചേർന്ന് പ്രവർത്തിക്കാൻ ആരംഭിച്ചു. ശുശ്രൂഷയിലൂടെ ലഭിച്ച നന്മകളും, തൻ്റെ കുടുംബസ്വത്തും ഉപയോഗിച്ച് സഭയ്ക്കായി പണിത ഹാളും, വീടും അനുബന്ധ സൗകര്യങ്ങളും ഐപി സിയ്ക്കായി സൗജന്യമായി എഴുതികൊടു ക്കാനും അദ്ദേഹം തീരുമാനിച്ചു. ഐപിസി കോട്ടയം സൗത്ത് സെൻ്ററിൻ്റെ ആസ്ഥാനം ഉൾപ്പെടെ അദ്ദേഹത്തിന്റെ കെട്ടിടത്തിലാണ് ഇന്ന് പ്രവർത്തിക്കുന്നത്. വാർധക്യ ക്ഷീണ ത്താൽ ഭാരപ്പെടുന്ന അദ്ദേഹത്തെ ശുശ്രൂഷി ക്കാൻ ആവശ്യമായ എല്ലാ ക്രമീകരങ്ങളും സൗത്ത് സെന്റർ ചെയ്തു വരുന്നു.
ചില മാസങ്ങൾക്ക് മുമ്പ്, നിലവിലെ ഐപിസി സിയോൻ മുട്ടമ്പലം സഭയുടെ ശുശ്രൂഷകൻ പാസ്റ്റർ ജിബു തോമസുമൊ ത്ത്, അദ്ദേഹത്തോടൊപ്പം പങ്കിട്ട നിമിഷങ്ങൾ ഏറെ സന്തോഷകരമായിരുന്നു. ഭൂതകാലസം ഭവങ്ങൾ ഓരോന്നായി ഓർത്തെടുക്കുമ്പോൾ അദ്ദേഹത്തിന്റെ ഹൃദയത്തിലെ അടങ്ങാത്ത ആവേശം ആ മുഖത്തു നിഴലിക്കുന്നുണ്ടായി രുന്നു. വിശ്വാസജീവിതത്തിൽ പിന്നിട്ട വർ ഷങ്ങൾ അയവിറക്കുമ്പോഴുള്ള ആവേശം ശരീരഭാഷയിലും പ്രകടമായിരുന്നു. ഇനിയും അണയാത്ത സുവിശേഷാത്മാവ് വാക്കുക ളിൽ നിറഞ്ഞു നിന്നിരുന്നു.
"ദൈവവിളിയോട് അനുസരണപ്പെട്ട ഒ രാളുടെ ജീവിതം, തലമുറകളെ പ്രചോദിപ്പിക്കുന്ന സുവിശേഷത്തിൻ്റെ ഗാഥയായിത്തീർന്നു" എന്നതിന്റെ ഉത്തമ ഉദാഹരണമാണ് മുട്ടമ്പലത്തെ കൊച്ചായൻ്റെ ജീവിതം.
Advertisement































































































