സിഇഎം ജനറൽ ക്യാമ്പിനു അനുഗ്രഹീത സമാപ്തി
വാർത്ത : ജെ പി വെണ്ണിക്കുളം
തിരുവനന്തപുരം: യേശുവിനെ അറിഞ്ഞാൽ നാം കുടുബത്തെ അറിയുമെന്നും അവർക്കായി കരുതുമെന്നും ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് മാനേജിങ് കൗൺസിൽ ജനറൽ സെക്രട്ടറി പാസ്റ്റർ റോയ് ചെറിയാൻ. ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (സി ഇ എം) 66-മത് ജനറൽ ക്യാമ്പ് നെയ്യാർ ഡാം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് സ്റ്റഡീസിൽ സമാപന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
സിഇഎം ജനറൽ വൈസ് പ്രസിഡന്റ് പാസ്റ്റർ ജോമോൻ കോശി അധ്യക്ഷത വഹിച്ചു. ജനറൽ പ്രസിഡന്റ് പാസ്റ്റർ സാംസൺ പി തോമസ്, ജനറൽ സെക്രട്ടറി പാസ്റ്റർ ടോണി തോമസ്, പാസ്റ്റർ സനു ജോസഫ് ബ്രദർ ജേക്കബ് വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.
ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് വൈസ് പ്രസിഡന്റ് പാസ്റ്റർ വി ജെ തോമസ് പ്രഥമ ദിന മുഖ്യ സന്ദേശം നൽകി.
Epiginosko (ലൂക്കോസ് 24:31) എന്നതായിരുന്നു ചിന്താവിഷയം. പാസ്റ്റർ ഫിന്നി സാബു തീം അവതരിപ്പിച്ചു. പാസ്റ്റർ സുനിൽ സക്കറിയ, ഡോ. സജികുമാർ കെ പി, പാസ്റ്റർ കാലേബ് ജീ ജോർജ്, പാസ്റ്റർ റൂബിൾ ജോസഫ്, പാസ്റ്റർ സാം ജി എസ്, പാസ്റ്റർ റെന്നി വെസ്‌ലി, പാസ്റ്റർ രൂഫസ് ഡാനിയേൽ, പാസ്റ്റർ രാജീവ് ജി, പാസ്റ്റർ റോബിൻസൺ പാപ്പച്ചൻ തുടങ്ങിയവർ വിവിധ സെഷനുകളിൽ പ്രസംഗിച്ചു. 13 വയസിനു താഴെയുള്ളവർക്കുവേണ്ടിയുള്ള കിഡ്സ് ക്യാമ്പിന് ട്രാൻസ്ഫോർമേഴ്സ് നേതൃത്വം നൽകി. പാസ്റ്റർ എബ്രഹാം ക്രിസ്റ്റഫറിന്റെ നേതൃത്വത്തിലുള്ള ഗായകസംഘം ഗാനങ്ങൾ ആലപിച്ചു. ക്യാമ്പ് കോർഡിനേറ്റർ പാസ്റ്റർ സാം ജി കോശിയുടെ നേതൃത്വത്തിൽ എക്സിക്യൂട്ടീവ് & ജനറൽ കമ്മറ്റി ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.

