ഐപിസി കുണ്ടറ സെന്‍റര്‍ കണ്‍വന്‍ഷന്‍ ഡിസം.25 വ്യാഴം മുതല്‍
കുണ്ടറ: ഇന്ത്യാ പെന്തെക്കോസ്ത് ദെെവസഭ കുണ്ടറ സെന്‍റര്‍ 23-ാമത് വാര്‍ഷിക കണ്‍വന്‍ഷന്‍ ഡിസം.25 വ്യാഴം മുതല്‍ 28 ഞായര്‍ വരെ കുണ്ടറ ആറുമുറിക്കട മേലേതില്‍ ആഡിറ്റോറിയത്തില്‍ നടക്കും.
ഐപിസി കുണ്ടറ സെന്‍റര്‍ മിനിസ്റ്റര്‍ പാസ്റ്റര്‍ പൊന്നച്ചന്‍ എബ്രഹാം ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍മാരായ കെ.പി.ജോസ് വേങ്ങൂര്‍, അനീഷ് കാവാലം, സജു ചാത്തന്നൂര്‍, ബെഞ്ചമിന്‍ വര്‍ഗ്ഗീസ് , സി.ബി സാബു, ബിജു തോമസ്സ്, സുവി. പി.സി.തോമസ്സ് , സിസ്റ്റർ സജിനി മാത്യു എന്നിവര്‍ പ്രസംഗിക്കും. താബോര്‍ വോയിസ് ഉമ്മന്നൂര്‍ ഗാനശുശ്രൂഷ നിര്‍വഹിക്കും.

