ദൈവമക്കൾ വിശുദ്ധി കാത്തുസൂക്ഷിക്കണം: പാസ്റ്റർ വി.ജോർജ്കുട്ടി
പെന്തെക്കോസ്ത് മിഷൻ എറണാകുളം സെൻ്റർ കൺവെൻഷൻ സമാപനം നവം.30
വാർത്ത: ചാക്കോ കെ തോമസ്, ബെംഗളൂരു.
കൊച്ചി: "ദൈവമക്കൾ വിശുദ്ധി കാത്തുസൂക്ഷിക്കണമെന്നു കൊട്ടാരക്കര സെൻറർ പാസ്റ്റർ വി.ജോർജ്കുട്ടി പ്രസ്താവിച്ചു.
ദി പെന്തെക്കോസ്ത് മിഷൻ എറണാകുളം സെന്ററിൻ്റെ ആഭിമുഖ്യത്തിൽ എരമല്ലൂർ (NH 66 ന് സമീപം) റ്റി .പി .എം കൺവൻഷൻ ഗ്രൗണ്ടിൽ നടക്കുന്ന വാർഷിക കൺവൻഷൻ്റെ മൂന്നാം രാത്രി യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
"പാപത്താൽ മനുഷ്യനു നഷ്ടപ്പെട്ട ദൈവതേജസ്സ് മടക്കി നൽകാനാണു യേശുക്രിസ്തു വന്നത്. അവിടുത്തെ വിശ്വാസമർപ്പിക്കുന്നവർ ദൈവസന്നിധിയിൽ വിശുദ്ധരായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
തിരുവല്ല സെൻ്റർ പാസ്റ്റർ കുഞ്ഞുമോൻ ജോർജിൻ്റെ പ്രാർഥനയോടെയാണ് മൂന്നാം ദിന കൺവെൻഷൻ ആരംഭിച്ചത്.
ഡപ്യൂട്ടി ചീഫ് പാസ്റ്റർ എം.ടി.തോമസ് ഉണർവ് സന്ദേശം നൽകി.
പകൽ നടന്ന പൊതുയോഗത്തിൽ പുനലൂർ സെൻ്റർ പാസ്റ്റർ ടി.സി. സ്കറിയ പ്രസംഗിച്ചു.
വിവിധ പ്രാദേശിക ഭാഷകളിൽ മിഷൻ പ്രവർത്തകർ കൺവൻഷൻ ഗാനങ്ങൾ ആലപിച്ചു.
ഞായറാഴ്ച രാവിലെ 9 ന് എറണാകുളം സെന്റർ സഭയുടെ കീഴിലുള്ള 27 പ്രാദേശിക സഭകളിലെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത ആരാധനയോടെ കൺവൻഷൻ സമാപിക്കും.
സെൻറർ പാസ്റ്റർ സണ്ണി ജെയിംസ് അസിസ്റ്റൻ്റ് സെൻ്റർ പാസ്റ്റർ സജി ജോസഫ് എന്നിവർ നേതൃത്വം നൽകും.

