കുണ്ടറ യുപിഎഫിനു പുതിയ ഓഫീസ്; ഉദ്ഘാടനം ഒക്ടോ. 5 ന്

കുണ്ടറ യുപിഎഫിനു പുതിയ ഓഫീസ്; ഉദ്ഘാടനം ഒക്ടോ. 5 ന്

കുണ്ടറ: പ്രവർത്തന മികവിൻ്റെ ഒരു പതിറ്റാണ്ട് പൂർത്തിയാക്കുന്ന കുണ്ടറ യു പി എഫിനു കുണ്ടറയിൽ പുതിയ ഓഫീസ് റൂം. ഒക്ടോബർ 5 ന് ഞയറാഴ്ച 4 ന് കുണ്ടറ അമ്പിപൊയ്കയിൽ നടക്കുന്ന ഉദ്ഘാടന യോഗത്തിൽ  യുപിഎഫ് പ്രസിഡന്റ് പാസ്റ്റർ ജോർജ്ജ് ഏബ്രഹാം അദ്ധ്യക്ഷത വഹിക്കും. കുണ്ടറ യുപിഎഫിന്റെ പ്രഥമ പ്രസിഡണ്ട് പാസ്റ്റർ മാത്യുസ് കോശി ഓഫീസ് ഉത്ഘാടനം ചെയ്യും.   യുപിഎഫ് രക്ഷാധികാരി പാസ്റ്റർ  പൊന്നച്ചൻ ഏബ്രഹാം മുഖ്യ പ്രസംഗം നടത്തും. മറ്റു ആത്മീക രാഷ്ടീയ നേതാക്കന്മാർ ആശംസകൾ അറിയിക്കും.

2015 ൽ ആണ് കുണ്ടറ യുപിഎഫിനു തുടക്കമായത്.  നിരവധി സുവിശേഷ പ്രവർത്തനങ്ങളും ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തിവരുന്ന കുണ്ടറ യുപിഎഫിൻ്റെ പ്രവർത്തന യാത്രയിൽ10 വർഷം തികയുന്ന 2025 ൽ ഒരു പുതിയ അദ്ധ്യായമാണിതെന്ന് ഭാരവാഹികൾ പറഞ്ഞു.