ദോഹയിൽ അഗാപ്പെ ഇന്റർനാഷണൽ ചർച്ചിൻ്റെ പുതിയ പ്രവർത്തനം ജൂലൈ 4 മുതൽ

ദോഹയിൽ അഗാപ്പെ ഇന്റർനാഷണൽ ചർച്ചിൻ്റെ പുതിയ പ്രവർത്തനം ജൂലൈ 4 മുതൽ

പാസ്റ്റർ ലാലു ജേക്കബ് നേതൃത്വം നൽകും

ദോഹ: ഡാളസ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന അഗാപ്പെ ഇന്റർനാഷണൽ ചർച്ചിന്റെ കീഴിൽ ദോഹയിൽ പുതിയൊരു സഭയുടെ പ്രവർത്തനം ജൂലൈ 4 മുതൽ അഗാപ്പെ ചർച്ച് ഖത്തർ എന്ന പേരിൽ ആരംഭിക്കും. കോട്ടയം വാഴൂർ സ്വദേശിയായ പാസ്റ്റർ ലാലു ജേക്കബ് സഭാ ശുശ്രൂഷകനായി പ്രവർത്തിക്കും. 

ഭാര്യ: മേഴ്സി: ലാലു, മക്കൾ: ജുവെൽ, ജുബിൻ, ജസ്റ്റിൻ. ഇവർ കുടുംബമായി സുദീർഘ വർഷമായി ഖത്തറിൽ താമസിച്ച് ജോലിയോടുള്ള ബന്ധത്തിൽ ശുശ്രൂഷകൾ നിർവഹിച്ചു വരുന്നു.

അഗാപ്പെ ഇന്റർനാഷണൽ ചർച്ച് ഡാളസ്സിന്റെ ഓവർസീസ് ഹെഡ് പാസ്റ്റർ ഷാജി കെ.ഡാനിയേൽ ആണ്.  സുവിശേഷകൻ, പ്രഭാഷകൻ, ഗീതരചയിതാവ് എന്ന നിലയിലും  അറിയപ്പെടുന്നു.

ആരാധനസമയങ്ങൾക്കും സ്ഥല വിവരങ്ങൾക്കും  ബന്ധപ്പെടുക: +974 5566 7378

Advertisement