മലയാളി പെന്തക്കോസ്റ്റൽ അസ്സോസിയേഷൻ നാഷണൽ കോൺഫറൻസ് ഏപ്രിൽ 18 മുതൽ 

മലയാളി പെന്തക്കോസ്റ്റൽ അസ്സോസിയേഷൻ നാഷണൽ കോൺഫറൻസ് ഏപ്രിൽ 18 മുതൽ 

ഇംഗ്ലണ്ട് : മലയാളി പെന്തെക്കോസ്റ്റൽ അസ്സോസിയേഷൻ്റെ 22 മത് കോൺഫറൻസ്  ഏപ്രിൽ 18 മുതൽ 20 വരെ ഇംഗ്ലണ്ടിലെ ബ്രിസ്റ്റോൾ പട്ടണത്തിൽ നടക്കും

നാഷണൽ പ്രസിഡന്റ് റവ. ബിനോയ് എബ്രഹാം ഉദ്ഘാടനം ചെയ്യും.  പാസ്റ്റർ ബി.മോനച്ചൻ കായംകുളം , പാസ്റ്റർ ഗ്ലാഡ്സൺ വർഗീസ് ദുബായ് എന്നിവരാണ് മുഖ്യ പ്രഗംഗകർ. പാസ്റ്റർ സാം റോബിൻസൺ , എം പി എ ക്വയറിനൊപ്പം ആരാധനകൾക്ക് നേതൃത്വം നൽകും.

 യൂത്ത് സ്പീക്കറായി ഡോ.ബ്ലെസൺ മേമന, ലേഡീസ് സ്പീക്കറായി സിസ്റ്റർ ഷീലാ തോമസ് എന്നിവർ പങ്കെടുക്കും. വെള്ളിയാഴ്ച രാവിലെ 10  മുതൽ ആരംഭിക്കുന്ന മീറ്റിങ്ങുകൾ ഞായറാഴ്ച പൊതു ആരാധനയോടെ അവസാനിക്കും കോൺഫറൻസിന്റെ ലോക്കൽ കോഓർഡിനേറ്റർ പാസ്റ്റർ എമിൽ ജോണിന്റെ നേതൃത്വത്തിൽ കോൺഫറൻസിന്റെ ഒരുക്കങ്ങൾ പൂർത്തിയായി.

വാർത്ത : പോൾസൺ ഇടയത്ത്