ഐപിസി റാന്നി ഈസ്റ്റ് സെന്റർ 101-ാമത് കൺവെൻഷൻ മാർച്ച് 30 മുതൽ 

ഐപിസി റാന്നി ഈസ്റ്റ് സെന്റർ 101-ാമത് കൺവെൻഷൻ മാർച്ച് 30 മുതൽ 

വാർത്ത: ജോസി പ്ലാത്താനത്ത്

റാന്നി: ഐപിസി റാന്നി ഈസ്റ്റ് സെന്റർ 101-ാമത് കൺവെൻഷൻ മാർച്ച് 30 മുതൽ ഏപ്രിൽ 6 വരെ ഇട്ടിയപ്പാറ ഐപിസി പെനിയേൽ കൺവെൻഷൻ ഗ്രൗണ്ടിൽ നടക്കും. ഐപിസി റാന്നി വെസ്റ്റ് സെന്റർ ശുശ്രൂഷകൻ പാസ്റ്റർ സി.സി. എബ്രഹാം ഉദ്ഘാടനം നിർവഹിക്കും. ഐപിസി റാന്നി ഈസ്റ്റ് സെന്റർ ശുശ്രൂഷകൻ രാജു മേത്ര അധ്യക്ഷത വഹിക്കും.   

പാസ്റ്റർമാരായ കെ.സി. തോമസ്, ഡാനിയേൽ കൊന്നനിൽക്കുന്നതിൽ, വർക്കി എബ്രഹാം കാച്ചാണത്ത്, സാജു മാത്യു, തോമസ് മാമൻ, ടി.ഡി ബാബു, ബിജു സി.എക്സ്, അജി ആന്റണി, ബേബി ജോൺസൺ, ഷാജി എം.പോൾ, ബിനു പൗലോസ്, സുജേഷ് പി. സാം, ബിന്നി ജോൺ, റിജിൻ കോതമംഗലം, സിസ്റ്റർ സ്റ്റർലാ ലൂക്ക് എന്നിവർ പ്രസംഗിക്കും. ലോഡ്‌സൺ ആന്റണി, ജിസൺ ആന്റണി, സ്റ്റാൻലി എബ്രഹാം, പോൾസൺ കണ്ണൂർ, റോബിൻ ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ സെന്റർ ക്വയർ ഗാനസുശ്രൂഷ നിർവഹിക്കും. 

രാത്രിയോഗങ്ങൾ വൈകിട്ട് 5.30 മുതൽ 9 വരെയും, പകലയോഗങ്ങൾ 9 മുതൽ 12 വരെയും ഞായറാഴ്ച 8 മുതൽ സംയുക്ത ആരാധനയും ഉണ്ടായിരിക്കും.

Advertisement