പട്ടാഴി യുപിഎഫ് സുവിശേഷയോഗവും സംഗീത വിരുന്നും നവം.20 മുതൽ
പത്തനാപുരം: യുപിഎഫ് പട്ടാഴി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ നവം.20 വ്യാഴം മുതൽ 22 ശനി വരെ സുവിശേഷയോഗവും സംഗീത വിരുന്നും നടക്കും.
പട്ടാഴി പന്തപ്ലാവ് വട്ടേതിൽ വൈ. തങ്കച്ചൻ്റെ ഭവനാങ്കണത്തിൽ നടക്കുന്ന യോഗം യുപിഎഫ് പ്രസിഡൻ്റ് പാസ്റ്റർ വൈ.തങ്കച്ചൻ ഉദ്ഘാടനം ചെയ്യും.
ദിവസവും വൈകിട്ട് 6 മുതൽ 9 വരെ നടക്കുന്ന യോഗത്തിൽ പാസ്റ്റർമാരായ അനീഷ് കാവാലം, ഷിബിൻ ശാമുവേൽ, അജി ആൻ്റണി എന്നിവർ പ്രസംഗിക്കും. പട്ടാഴി യുപിഎഫ് സിംഗേഴ്സ് ഗാനശുശ്രൂഷ നിർവഹിക്കും. പാസ്റ്റർമാരായ സാംകുട്ടി (രക്ഷാധികാരി), റെജിമോൻ സി.റോയ് (സെക്രട്ടറി), ജേക്കബ് ഡാനിയേൽ (പബ്ലിസിറ്റി കൺവീനർ) എന്നിവർ നേതൃത്വം നൽകും.

