ഐപിസി കോട്ടയം സോണൽ വുമൺസ് ഫെലോഷിപ്പ് ഏകദിന മീറ്റിംഗ് ആഗസ്റ്റ് 1-ന്
കോട്ടയം: ഐപിസി കോട്ടയം സോണൽ സോദരിസമാജം ആഭിമുഖ്യത്തിൽ അടുത്ത ഏകദിന മീറ്റിംഗ് ആഗസ്റ്റ് 1 ന് ശനിയാഴ്ച രാവിലെ 9.30 ന് പാമ്പാടിയിലുള്ള ഐപിസി. ടൗൺ വർഷിപ്പ് സെന്ററിൽ (കോട്ടയം നോർത്ത് സെന്റർ) നടക്കും.
സിസ്റ്റർ ലില്ലിക്കുട്ടി സാമുവേൽ മുഖ്യസന്ദേശം നൽകും.
കോട്ടയം സോണിലുള്ള എല്ലാ സെന്റർ പാസ്റ്റർമാർ, പാസ്റ്റേഴ്സ്, സഹോദരിമാർ, സെന്റർ സോദരി സമാജം പ്രസിഡന്റുമാർ, സെക്രട്ടറിമാർ, കമ്മിറ്റി മെമ്പേഴ്സ് എന്നിവർ പ്രാർത്ഥനയോടെ ഈ മീറ്റിംഗിൽ പങ്കെടുക്കണമെന്ന് സോണൽ പ്രസിഡന്റ് സൂസൻ എം. ചെറിയാൻ, സോണൽ സെക്രട്ടറി സിസ്റ്റർ ജിനി ജോസ് എന്നിവർ അറിയിച്ചു.
വിവരങ്ങൾക്ക് : +91 94473 67021




