ഐപിസി കറുകച്ചാൽ സെൻ്റർ: പാസ്റ്റേഴ്സ് ഫാമിലി കോൺഫറൻസ് ജനു.10ന്
മല്ലപ്പള്ളി: ഐപിസി കറുകച്ചാൽ സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ സെൻ്ററിലെ ശുശ്രൂഷകന്മാരുടെ സമ്മേളനവും പാസ്റ്റേഴ്സ് ഫാമിലി കോൺഫറൻസും ജനു.10ന് രാവിലെ 10 മുതൽ ആനിക്കാട് വെള്ളിയാമ്മാവ് ജംഗ്ഷനു സമീപം നടക്കും.
സെൻ്റർ ശുശ്രൂഷകൻ പാസ്റ്റർ സാം പി. ജോസഫ് അദ്ധ്യക്ഷത വഹിക്കും. പാസ്റ്റർ സുനിൽ വേട്ടമല മുഖ്യസന്ദേശം നല്കും. പാസ്റ്റർമാരായ മാത്യു തോമസ്, മാത്യു ഡേവിഡ് എന്നിവർ നേതൃത്വം നല്കും.


