സിവിൽ സർവീസ് പഠന യാത്രയിലെ അനുഭവങ്ങൾ വിവരിച്ച് ശ്രീജ ജെ. എസ്

സിവിൽ സർവീസ് പഠന യാത്രയിലെ അനുഭവങ്ങൾ വിവരിച്ച്  ശ്രീജ ജെ. എസ്
ശ്രീജ വിബിഎസ് അധ്യാപകരോടൊപ്പം

തിരുവനന്തപുരം: പണിത്തീരാത്ത വീടിൻ്റെ ചുമരിൽ സ്വന്തം പേരിനോടൊപ്പം 'ശ്രീജ ജെ എസ് ഐഎഫ്എസ് ' എന്ന് എഴുതി സിവിൽ സർവീസ് സ്വപ്നം കണ്ട ശ്രീജ ജെഎസ് ഐഎഫ്എസ് നേടിയതിൻ്റെ അനുഭവകഥകൾ ചൊല്ലിയത് കുട്ടികളിൽ നവോന്മേഷമായി. 

സിവിൽ സർവീസ് എന്ന കഠിനമായ യാത്രയിൽ തൻ്റെ ലക്ഷ്യബോധവും ദൈവത്തിലുള്ള അടിയുറച്ച വിശ്വാസവും ഉണ്ടായിരുന്നതിനാൽ ആ സ്വപ്നം പൂവണിയാനായെന്ന് ശ്രീജ പറഞ്ഞു.

കർത്താവ് നമ്മോടൊപ്പമുണ്ടെങ്കിൽ യാതൊരു തളർച്ചയോ വിഘ്‌നമോ നമ്മുടെ ലക്ഷ്യപാതയിൽ ഉണ്ടാകില്ലെന്നും മടി തോന്നുമ്പോൾ പഠനമുറിയിലെ ചുമരിൽ ' Get back to Study, You lazy buffoon ' എന്ന് എഴുതിയിരുന്നതായും ശ്രീജ പറഞ്ഞു.

ശ്രീജ ഗുഡ്ന്യൂസ് പ്രവർത്തകരോടൊപ്പം

തിരുവനന്തപുരം - മലയിൻകീഴ് അന്തിയൂർക്കോണം ഐപിസി ശാരോൻ ചർച്ചിൽ അഞ്ച് ദിവസമായി നടക്കുന്ന വിബിഎസിന്റെ സമാപന സമ്മേളനത്തിൽ മുഖ്യ അതിഥിയായെത്തി കുട്ടികളോട് സംവദിക്കുകയായിരുന്നു അവർ. ജീവിതാനുഭവങ്ങൾ കുട്ടികൾക്കിണങ്ങിയ രീതിയിൽ അവതരിപ്പിച്ച് കുട്ടികളിലൊരാളായി മാറിയത് കുട്ടികൾക്ക് നവാനുഭൂതിയായി.

ഓൾ ഇന്ത്യ സിവിൽ സർവീസ് എക്സാമിന് 57 മത് റാങ്ക് നേടിയ ശ്രീജ ജെ എസ് കുട്ടികളുടെ ഒരു പാഠപുസ്തകമായി.

കുട്ടികളുടെയും മുതിർന്നവരുടെയും ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞു. എന്നും ബൈബിൾ വായിക്കാറുണ്ടെന്നും വിഷമഘട്ടങ്ങളിൽ പ്രാർത്ഥിക്കുമ്പോൾ ദൈവം തരുന്നദൈവ വചനങൾ പേപ്പറിൽ എഴുതി ചുമരിൽ ഒട്ടിക്കാറുണ്ടെന്നും പ്രശ്നസമയത്തൊക്കെ കർത്താവിന്റെ അടുക്കൽ ഓടിപ്പോകാറുണ്ടെന്നും, ദൈവം വിജയം നൽകുമെന്ന് പൂർണ്ണമായി വിശ്വസിച്ചിരുന്നുവെന്നും ശ്രീജ ജെ. എസ് പറഞ്ഞു.

സഭാ ശുശ്രുഷകൻ പാസ്റ്റർ സാബു ആര്യപ്പള്ളി ശ്രീജ ജെ.എസിനു സഭയുടെ പേരിലുള്ള മോമോന്റോ നൽകി.

സാംജീ ലോറൻസ്, വിൻ ജോയ് വിൽസ് എന്നിവർ വിബിഎസിനു നേതൃത്വം നൽകി. 

ഗുഡ്ന്യൂസിനു വേണ്ടി ജയരാജ് ഐസക് ആശംസകൾ അറിയിച്ചു.