കലയപുരം ഹെബ്രോൻ തിയോളജിക്കൽ കോളേജ് ഗ്രാജുവേഷൻ 

കലയപുരം ഹെബ്രോൻ തിയോളജിക്കൽ കോളേജ് ഗ്രാജുവേഷൻ 
ബിരുദദാനം റവ.തോമസ് എം.കിടങ്ങാലില്‍ നിർവഹിക്കുന്നു

കൊട്ടാരക്കര : കലയപുരം ഹെബ്രോൻ തിയോളജിക്കൽ കോളേജിന്റെ ഒന്നാമത് ബിരുദദാന ശുശ്രൂഷ  ഫെബ്രുവരി 23നു ഐ.പി.സി കലയപുരം  ഹെബ്രോൻ ഹാളിൽ നടന്നു. പാസ്റ്റർ ബിൻസ് ജോർജിന്റെ അധ്യക്ഷതയിൽ പ്രസിഡന്റ്  റവ. തോമസ് എം.കിടങ്ങാലില്‍  വേദപഠനം പൂർത്തിയാക്കിയ 17 പേർക്ക് ബിരുദങ്ങൾ നൽകി. പാസ്റ്റർ എം.ടി. ശാമൂവേൽ മുഖ്യപ്രഭാഷണം നടത്തി.

പ്രിൻസിപ്പൽ കെ. പി. തോമസ്, അധ്യാപകരായ പാസ്റ്റർ ടിജി തോമസ്, പാസ്റ്റർ ബിനോയ് ജോർജ് , കലയപുരം സെന്റർ ശുശ്രൂഷകൻ പാസ്റ്റർ ജോസഫ് കുട്ടി എന്നിവർ പ്രസംഗിച്ചു. പാസ്റ്റർമാരായ ജിജി ജോർജ്, ഇ.റ്റി എബ്രഹാം, സിസ്റ്റർ ഗ്രേസമ മാത്യു, സിസ്റ്റർ ഷീബ തോമസ് എന്നിവർ ആശംസകൾ അറിയിച്ചു.

Advertisement