ചർച്ച് ഓഫ് ഗോഡ് നോർത്ത് മലബാർ എൽഎം സെമിനാർ കോഴിക്കോട് പട്ടണത്തിൽ
വാർത്ത: പാസ്റ്റർ ജോബി ഇ.ടി. വയനാട്
കോഴിക്കോട്: ചർച്ച്ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ഇൻ ഇന്ത്യ നോർത്ത് മലബാർ സോൺ LM സെമിനാർ ഒക്ടോബർ 25 ശനിയാഴ്ച രാവിലെ 9.30 മുതൽ ഉച്ചക്ക് 1.30 വരെ കെപിസി ഫിലദൽഫിയ ചർച്ച് ഹാൾ കോഴിക്കോട് നടക്കും. സ്റ്റേറ്റ് ഓവർസിയർ റവ. വൈ. റെജി ഉത്ഘാടനം ചെയ്യും. പാസ്റ്റർ ബിനു പി ജോർജ്, പാസ്റ്റർ സി.ഐ തോമസ് തുടങ്ങിയവർ നേതൃത്വം വഹിക്കും.
എൽ എം സ്റ്റേറ്റ് പ്രസിഡണ്ട് ഹെല്ന റെജി,സ്റ്റേറ്റ് ഓർഗനൈസർ ഷോൺ തോമസ് തുടങ്ങിയവർ പ്രസംഗിക്കും. സോണൽ സെക്രട്ടറി ഉഷ ആൻഡ്രൂസിൻ്റെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായിക്കൊണ്ടിരിക്കുന്നതായി സംഘാടകർ അറിയിച്ചു.

