യുപിഎഫ് - യുഎഇയ്ക്ക് പുതിയ നേതൃത്വം
ഷാർജ: യുപിഎഫ് യുഎഇ യുടെ
പുതിയ ഭാരവാഹികളായി
പാസ്റ്റർ സഖറിയ ഏബ്രഹാം (പ്രസിഡന്റ്),
വൈസ് പ്രസിഡന്റായി പാസ്റ്റർ ജോർജുകുട്ടി കെ.വി സ്ഥാനമേറ്റപ്പോൾ സെക്രട്ടറിയായി ബ്രദർ ഫിന്നി രാജുവും ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് തോമസ് മാത്യുവും ട്രഷർ പദവിയിൽ വിൽസൺ ബേബിയും ജോയിൻ ട്രഷർ ചുമതലയിലേക്ക് ഫെബിൻ ജീസസും തിരഞ്ഞെടുക്കപ്പെട്ടു. ജനറൽ കോഡിനേറ്ററായി സന്തോഷ് ഈപ്പൻ നിയമിക്കപ്പെട്ടപ്പോൾ ക്യാമ്പ് കോർഡിനേറ്റർമാരായി പാസ്റ്റേഴ്‌സ് സാം അടൂർ, റെജി വർക്കി, ഡാനി മാത്യു എന്നിവർ നിയമിതരായി. മീഡിയ കോർഡിനേറ്റർ പദവിക്ക് വിനോദ് ഏബ്രഹാം അർഹനായി. ഓഡിറ്റർ പദവികളിലേക്ക് ജയ്സൻ ജോസഫ്, ജെയിംസ് ജോർജ് എന്നിവരെ തിരഞ്ഞെടുത്തു.
രക്ഷാധികാരികളുടെ സ്ഥിര പദവികളിൽ ഡോക്ടർ കെ ഓ മാത്യു, ഡോക്ടർ വിൽസൺ ജോസഫ്, പാസ്റ്റർ ജേക്കബ് വർഗീസ് എന്നിവർ തുടരും.

